
'എനിക്ക് നിന്നെ വെറുക്കാൻ ഇഷ്ടമാണെന്ന് ഞാനെപ്പോഴും പറയും'; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജമൗലി
നീ ഒരു പാമ്പിനെ പോലെയാണ്. എനിക്ക് ടിവി ഓഫ് ചെയ്യണമെന്നുണ്ട്.
മലയാള സിനിമയിലെ അഭിനേതാക്കളെയും സിനിമകളെയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് പറയുകയാണ് സംവിധായകൻ എസ് എസ് രാജമൗലി. 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഭാവന സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി തനിക്ക് തോന്നുന്നത് മികച്ച അഭിനയവും എഴുത്തുമാണെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ മലയാള സിനിമകൾ അധികം കണ്ടിട്ടില്ല. പക്ഷേ ഫഹദിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്". -രാജമൗലി പറഞ്ഞു.
ഫഹദ് ഫാസിലിന്റെ സിനിമകളിൽ ‘ട്രാൻസ്’ ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നെന്നും രാജമൗലി വ്യക്തമാക്കി. ‘ആവേശം’ ഉൾപ്പെടെയുള്ള ഫഹദിന്റെ പുതിയ സിനിമകളും താൻ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ എപ്പോഴും അദ്ദേഹത്തോട് പറയാറുണ്ട്, എനിക്ക് അദ്ദേഹത്തെ വെറുക്കാൻ ഇഷ്ടമാണെന്ന്". - രാജമൗലി പറഞ്ഞു.
ഇതിന് പിന്നാലെ 'ജോജി' കണ്ടിട്ട്, രാജമൗലി തനിക്ക് അയച്ച മെസേജിനെക്കുറിച്ച് ഫഹദും തുറന്നു പറഞ്ഞു. "ഞാനിപ്പോഴും ഓർക്കുന്നുണ്ട്. ഇദ്ദേഹം എനിക്കൊരു ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. നീ ഒരു പാമ്പിനെ പോലെയാണ്. എനിക്ക് ടിവി ഓഫ് ചെയ്യണമെന്നുണ്ട്. പക്ഷേ എനിക്കതിന് പറ്റുന്നില്ല എന്ന്".- ഫഹദ് പറഞ്ഞു.
"എന്റെ ഓൾ ടൈം ഫേവറിറ്റുകളിൽ ഒന്നാണ് ലാൽ സാറിന്റെ ദൃശ്യം. ദൃശ്യം 1, ദൃശ്യം 2 എന്നിവ എന്റെ ഓൾ ടൈം ഫേവറിറ്റുകളാണ്. രണ്ട് ദിവസം മുൻപാണ് ‘ബ്രോ ഡാഡി’ കണ്ടത്. ഇപ്പോഴും അതിലെ ഡയലോഗുകൾ ഇവരോടൊക്കെ ആവർത്തിച്ചു പറയാറുണ്ട്".- രാജമൗലി പറഞ്ഞു.
ചെറിയ സിനിമകൾ മുതൽ വലിയ ചിത്രങ്ങൾ വരെയും സാമൂഹിക വിഷയങ്ങൾ പറയുന്ന സിനിമകൾ, പ്രണയകഥകൾ, ആക്ഷൻ സിനിമകൾ, ത്രില്ലറുകൾ തുടങ്ങി വ്യത്യസ്തമായ സിനിമകൾ മലയാളം ഒരുക്കുന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും രാജമൗലി പറഞ്ഞു.
മലയാള സിനിമയുടെ ഏറ്റവും ഉയർന്ന നിലവാരമായി താൻ കാണുന്നത് അഭിനയവും എഴുത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ സിനിമകൾ മുതൽ വലിയ സിനിമകൾ വരെ, സോഷ്യലി കോൺഷ്യസ് സിനിമകൾ മുതൽ ലവ് സ്റ്റോറികളും ആക്ഷനും ത്രില്ലറുകളും വരെ മലയാള സിനിമ ചെയ്യുന്നു.
മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ക്വാളിറ്റി എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുക അഭിനയവും എഴുത്തുമാണ്. എഴുത്തും അഭിനയവും ഏറ്റവും മികച്ചതാണ് രാജമൗലി പറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
S S Rajamouli opens up about his friendship with Fahadh Faasil.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്


