'ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിൽ, അവസരത്തിനായി കാത്തിരിക്കുന്നു'; ജേസൺ സഞ്ജയ്

മലയാള സിനിമയിൽ വർക്ക് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.

Jason Sanjay
Jason Sanjayവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :1 ഒക്ടോബർ 2026, 5:32 pm IST

ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിലാണെന്ന് നടൻ വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. 'സി​ഗ്മ'യാണ് ജേസണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടബോർ രണ്ടിനാണ് ചിത്രം റിലീസിനെത്തുക. മലയാള സിനിമയിലേക്ക് ഒരു അവസരം കിട്ടാൻ താൻ കാത്തിരിക്കുകയാണെന്നും ജേസൺ പറഞ്ഞു. പേളി മാണി ഷോ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ജേസൺ.

"മലയാള സിനിമയിലേക്ക് ഒരു അവസരം കിട്ടാൻ ഞാൻ കാത്തിരിക്കുകയാണ്. എനിക്ക് മലയാള സിനിമ ഇഷ്ടമാണ്. ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിലും വച്ച് ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിലാണെന്ന് ഞാൻ പറയും. അത് ഞാൻ തുറന്നു പറയുന്നു. ഇന്നിപ്പോൾ ലോകസിനിമയുമായി എല്ലാവർക്കും പരിചയമുണ്ട്.

നിങ്ങൾ ഇതിനെ മറ്റൊരു ഭാഷയായി കാണുന്നില്ല. ഡബ്ബ് വേർഷനോ റീമേക്ക് വരുന്നതു വരെയോ ഒന്നും ആരും കാത്തിരിക്കുന്നില്ല. അടുത്തിടെ ഞാൻ 'മോളിവുഡ് ടൈംസ്' എന്നൊരു സിനിമ കണ്ടിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആ സിനിമ. അത് വളരെ റിലേറ്റബിൾ ആണ്. ഈ പ്രൊഫഷനിലുള്ള ആളുകളുടെ കാരക്ടർ എങ്ങനെയാണെന്ന് ആ സിനിമ കൃത്യമായി കാണിക്കുന്നുണ്ട്.

എനിക്ക് നസ്‌ലിന്റെ പെർഫോമ‍ൻസും ഇഷ്ടപ്പെട്ടു. ഐ ലവ് യു നസ്‌ലിൻ. ആ സിനിമയിലൊരുപാട് കാര്യങ്ങൾ നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. അതിൽ നിന്നൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ ഇൻഡസ്ട്രിക്കുള്ളിൽ എന്താണ് നടക്കുന്നത് എന്ന കാര്യങ്ങൾ പഠിക്കാൻ പറ്റും. കാരണം മറ്റുള്ളവർക്ക് അതേ കുറിച്ച് അറിയില്ല, എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നമുക്കുള്ളതെന്ന്.

ഒരു നിമിഷത്തിന് ഒരാളുടെ ജീവിതം മുഴുവൻ എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന്. അത് രണ്ട് രീതിയിലുമാകാം. പോസിറ്റീവ് അല്ലെങ്കിൽ നെ​ഗറ്റീവ്. ഭയങ്കര രസമുള്ളൊരു സിനിമയാണ്. ആളുകൾ അത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മലയാള സിനിമയിൽ വർക്ക് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സംവിധായകൻ ​ഗിരീഷ് (​ഗിരീഷ് എഡി) സാറിനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്". - ജേസൺ സഞ്ജയ് പറഞ്ഞു.

News Now

Summary

Jason Sanjay opens up about his love for Malayalam Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics