'അമ്മ' വിളിയെ ചൊല്ലിയുള്ള വിവാദം; മാപ്പ് പറയുന്നുവെന്ന് ദിയ കൃഷ്ണ; പക്ഷെ ആ ഒരു കാര്യത്തില്‍ മാത്രം!
സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവര്‍ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമര്‍ശം വിവാദമായിരുന്നു

സോഷ്യല്‍ മീഡിയയിലെ താരമാണ് നടന് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ആരാധകരെ നേടുന്നത് പോലെ തന്നെ വിമര്‍ശകരേയും നേടിയിട്ടുണ്ട് ദിയ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം ദിയയാണ്. ഭര്‍ത്താവ് അശ്വിന് ഗണേഷിന്റെ അമ്മയെ ആന്റി എന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ദിയയുടെ വിശദീകരണമാണ് വിവാദമായത്.
തനിക്ക് അമ്മയെന്ന് വിളിക്കാന്‍ സിന്ധു കൃഷ്ണ എന്ന സ്വന്തം അമ്മയുണ്ടെന്നും, വഴിയില്‍ കാണുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ലെന്നുമാണ് ദിയ പറഞ്ഞത്. ദിയയുടെ വാക്കുകള്‍ വിവാദമായതോടെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരെത്തി. ഈ വിഷയത്തില്‍ ദിയ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
വിഡിയോയില്‍ ദിയ നടത്തിയൊരു പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ച ഒരു കമന്റിനോടായിരുന്നു ദിയയുടെ പ്രതികരണം. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവര്‍ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമര്‍ശം ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച മെസേജിനാണ് ദിയ മറുപടി നല്‍കിയത്. മെസേജ് പങ്കുവച്ചു കൊണ്ട്, താന്‍ മാപ്പ് പറയാന്‍ ഒരുക്കമാണെന്നാണ് ദിയ പറയുന്നത്. ദിയയുടെ വാക്കുകളിലേക്ക്:
കുറച്ച് നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവര്‍ പറഞ്ഞ കാര്യത്തില്‍ ആര്‍ക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി ക്ഷമ ചോദിച്ചാല്‍ ആഗ്രഹിക്കുകയാണ്.

Screenshot
ഞാനത് പറഞ്ഞപ്പോള്‍ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇന്‍സ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലര്‍ വളരെ സ്നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍, എന്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങള്‍ ലഭിച്ചുവെങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല.

Screenshot
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Diya Krishna appologises to insensitive remark about calling her mother-in-law, mom.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




