'ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു'; ചിത്രങ്ങളുമായി ദിയ കൃഷ്ണ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

Diya Krishna, Ahaana Krishna
Diya Krishna, Ahaana Krishnaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :16 സെപ്റ്റംബർ 2026, 5:29 pm IST

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

വിവാഹ വി‍ഡിയോയും അഹാന ആരാധകർക്കായി പങ്കുവച്ചു. വിവാഹത്തിനായി അഹാനയുടെ സംഘാടന മികവും ആസൂത്രണവുമൊക്കെ മികച്ചതായിരുന്നുവെന്ന് കുറിക്കുകയാണ് സഹോദരി ദിയ കൃഷ്‌ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. അഹാനയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ് പങ്കുവച്ചത്.

"സ്വപ്നതുല്യമായ ദിവസങ്ങൾ... അഹാന കൃഷ്ണ താനാണ് എക്കാലത്തെയും മികച്ച പ്ലാനർ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്".- അശ്വിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "ഈ സീസണിലെ സ്വപ്‌നതുല്യമായ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം", എന്നാണ് സഹോദരിയുടെ കല്യാണ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിയ കൃഷ്‌ണ കുറിച്ചത്.

ആറു മാസത്തോളമെടുത്താണ് തന്‍റെ വിവാഹത്തിനായി അഹാന ഓരോ കാര്യവും പ്ലാന്‍ ചെയ്‌തത്. ചെറിയ കാര്യങ്ങള്‍ പോലും പ്ലാന്‍ ചെയ്‌ത് മികച്ച രീതിയില്‍ ഏകോകിപ്പിച്ചു. വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് മുതല്‍ ചടങ്ങുകള്‍ വരെ എങ്ങനെ വേണമെന്നത് അഹാനയുടെ മേല്‍നോട്ടത്തിലായിരുന്നു.

മൂന്ന് ദിവസം നീണ്ട ആഘോഷമായിരുന്നു താജ് കോവളത്ത് നടന്നത്. പത്തു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അഹാനയും നിമിഷ് രവിയും തമ്മില്‍ വിവാഹിതരായത്.

News Now

Summary

Diya Krishna about her sister Ahaana Krishna wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates