ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി; എന്റെ കാശിന് തായ്‌ലന്റില്‍ ഹണിമൂണും: ദിയ കൃഷ്ണ

'ഇവരുടെയൊന്നും പാസ്‌പോര്‍ട്ട് എന്താ പിടിച്ചുവെക്കാത്തത്?'

Diya Krishna
Diya Krishna
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 സെപ്റ്റംബർ 2026, 5:11 pm IST

തന്റെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളില്‍ ഒരാള്‍ വിവാഹിതയായെന്നും ഇപ്പോള്‍ തായ്‌ലന്റില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നും ദിയ കൃഷ്ണ. തന്റെ വ്‌ളോഗിലൂടെയാണ് ദിയയുടെ വെളിപ്പെടുത്തല്‍. അമ്മ സിന്ധു കൃഷ്ണയുമായി സംസാരിക്കവെയാണ് താരം ഇക്കാര്യം പങ്കുവെക്കുന്നത്.

ഇത്രയും വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയയാള്‍ക്ക് എങ്ങനെയാണ് വിദേശ യാത്ര നടത്താന്‍ സാധിക്കുന്നതെന്നാണ് ദിയ ചോദിക്കുന്നത്. തന്റെ കാശിനാണ് അവര്‍ വിവാഹം കഴിച്ചതും ഹണിമൂണിന് പോയതെന്നും ദിയ പരിഹാസരൂപേണ പറയുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''എനിക്കൊരു ന്യൂസ് കിട്ടി. ഓ ബൈ ഓസിയില്‍ നിന്നും ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി. ആള്‍ അടിച്ചു പൊളിച്ച് ഇപ്പോള്‍ തായ്‌ലന്റിലാണുള്ളത്. ഇവരുടെയൊന്നും പാസ്‌പോര്‍ട്ട് എന്താ ആരും പിടിച്ചുവെക്കാത്തത് എന്ന് എനിക്ക് അറിയില്ല. ദിവ്യയാണ് തായ്‌ലന്റിലെത്തിയിരിക്കുന്നത്.'' ദിയ പറയുന്നു.

''ഇത് കണ്‍ഫ്യൂസിങ് ആണ്. നമ്മള്‍ ഒരു കേസില്‍ പെട്ടാല്‍ നമ്മുടെ പാസ്‌പോര്‍ട്ട് ഒക്കെ സീസ് ചെയ്ത് വെക്കില്ലേ? എനിക്ക് അറിയില്ല. അങ്ങനെയല്ലേ പൊതുവേ? നമുക്ക് ഇങ്ങനെ ഇഷ്ടമുള്ള സ്ഥലത്ത് പോകാനാകുമോ? കറങ്ങി നടക്കാന്‍ പറ്റുമോ? സങ്കടകരം തന്നെ. ഇത്രയും പറ്റിപ്പ് നടത്തി, പണവും പറ്റിച്ചു, പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ ഇപ്പോഴിതാ കറങ്ങി നടക്കുന്നു തായ്‌ലന്റില്‍. എന്താ ലേ ലോകത്തിന്റെ പോക്ക്.'' എന്നും ദിയ പറയുന്നു.

''ഓസിയ്ക്ക് സന്തോഷിക്കാം, ഓസിയുടെ കാശില്‍ ഒരു കല്യാണം നടന്നല്ലോ'' എന്ന് അമ്മ സിന്ധു കൃഷ്ണ ചോദിക്കുന്നുണ്ട്. ''എന്റെ കാശിന് ഒരു കല്യാണം നടന്നു. കല്യാണം മാത്രമല്ല ഹണിമൂണും നടന്നു. ഇനി അവര്‍ക്കൊരു കൊച്ചുണ്ടായാല്‍ എന്റെ വകയാണ് നൂല്‌കെട്ടും'' എന്നായിരുന്നു ദിയയുടെ മറുപടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഓ ബൈ ഓസിയെന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരായിരുന്നു പ്രതികള്‍. സ്ഥാപനത്തിന്റെ ക്യു ആര്‍ കോഡ് മാറ്റി സ്വന്തം ബാക്ക് അക്കൗണ്ടിന്റെ ക്യു ആര്‍ കോര്‍ഡ് വച്ച് പണം തട്ടിയെന്നായിരുന്നു കേസ്. 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തായിട്ടായിരുന്നു ദിയയുടെ പരാതി. പിന്നീട് നടന്ന അന്വേഷണത്തില്‍ 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയിരുന്നു.

News Now

Summary

Diya Krishna says one of the three accuses in the financial case of her is married and enjoying honeymoon in Thailand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics