'കൈക്കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍, അച്ഛനും അമ്മയ്ക്കും പറഞ്ഞു കൊടുത്തൂടേ?'; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിഡിയോ ഡിലീറ്റാക്കി ദിയ
കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കും

സോഷ്യല്‍ മീഡിയയിലെ ജനപ്രീയ മുഖമാണ് ദിയ കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട്. തന്റെ റീലുകളിലൂടേയും വ്ളോഗുകളിലൂടേയും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ദിയയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ദിയ പങ്കിടുന്ന വിഡിയോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.
ഈയ്യടുത്തായിരുന്നു ദിയയ്ക്കും അശ്വിനും കുഞ്ഞ് പിറന്നത്. നിയോം എന്നാണ് തങ്ങളുടെ കണ്മണിയ്ക്ക് ദിയയും അശ്വിനും പേരിട്ടിരിക്കുന്നത്. ദിയയുടെ പ്രസവവും കുടുംബം വ്ളോഗായി ചിത്രീകരിച്ചിരുന്നു. ഈ വ്ളോഗ് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സമൂഹത്തിന്റെ പല സ്റ്റിരിയോടെപ്പുകളേയും പൊളിച്ചെഴുതാന്‍ ദിയയ്ക്ക് സാധിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. പിന്നാലെ തന്റെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പിനെതിരെ ദിയ രംഗത്തെത്തിയതും താരത്തിന് പിന്തുണ നേടിക്കൊടുത്തു.
എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയാണ് ദിയയ്ക്കും അശ്വിനും. ഓമിയെ സ്വന്തം വീട്ടില്‍ നിന്നും തങ്ങള്‍ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടു പോകുന്നതിന്റെ വിഡിയോയാണ് ദിയയും അശ്വിനും പങ്കുവച്ചത്. വിഡിയോയില്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതെല്ലാം കാണിക്കുന്നുണ്ട്. കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍ പോകുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചിലരില്‍ നിന്നും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയായിരുന്നു.
'ഇത്ര ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ചും തിയേറ്റര്‍. വലിയ ശബ്ദമാണവിടെ. ഇത്രയും ചെറിയ കുട്ടിയ്ക്ക് താങ്ങാനാകില്ല. ദിയയുടെ മാതാപിതാക്കള്‍ എന്താണ് ഇതൊന്നും പറഞ്ഞു കൊടുക്കാത്തത്? കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കും, ഇങ്ങനെ ചെയ്യരുത്, ഇത്രയും വിവരുമുള്ളവരാണോ കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍ പോയിരിക്കുന്നത്' എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
ഇതിന് പുറമെ കുഞ്ഞിന്റെ മുഖം കാണിക്കാത്തതിനേയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കുഞ്ഞിന്റെ വിശേഷങ്ങളും വിഡിയോകളുമെല്ലാം പങ്കുവെക്കുന്നുണ്ടെങ്കിലും മുഖം ഇതുവരേയും കാണിച്ചിട്ടില്ല. കുഞ്ഞിന്റെ മുഖം കാണിക്കുന്നത് പ്രത്യേക ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ് ദിയയും കുടുംബം. അതെന്തിനാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. ബാക്കിയെല്ലാ ഭാഗങ്ങളും കാണിക്കാം, പിന്നെ മുഖം കാണിച്ചാല്‍ എന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ആക്രമണം അമിതമായതോടെ തന്റെ യൂട്യൂബ് ചാനലില്‍ നിന്നും ഈ വിഡിയോ നീക്കം ചെയ്തിരിക്കുകയാണ് ദിയ. താരത്തിന്റെ ചാനലില്‍ നിലവില്‍ വിഡിയോ കാണാന്‍ സാധ്യമല്ല. എന്തുകൊണ്ടാണ് താന്‍ വിഡിയോ പിന്‍വലിച്ചതെന്ന് ദിയ വ്യക്തമാക്കിയിട്ടില്ല. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളോട് ദിയ പ്രതികരിക്കുമെന്നാണ് താരത്തിന്റെ ആരാധകര്‍.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Diya Krishna faces criticism for taking her newborn baby to cinema hall. later deletes the vlog.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




