ഇൻഡോർ എയർപോർട്ടിലാണ് സംഭവമുണ്ടാകുന്നത്

ജയ ബച്ചൻ/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:16 am IST

News Now

തന്റെ ചിത്രങ്ങളും വിഡിയോയും പകർത്തുന്നവരെ നടി ജയ ബച്ചൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കാറുണ്ട്. പൊതുവേദിയിൽ പോലും ദേഷ്യം കാണിക്കാൻ‍ ജയ മടിക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ അനുവാദമില്ലാതെ വിഡിയോ പകർത്താൻ ശ്രമിച്ച ആളോട് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ വിഡിയോ ആണ്. 

ഇൻഡോർ എയർപോർട്ടിലാണ് സംഭവമുണ്ടാകുന്നത്. ഭർത്താവ് അമിതാഭ് ബച്ചനൊപ്പമാണ് ജയ എത്തിയത്. അമിതാഭ് ബച്ചൻ വരുന്നതിനായി കാത്ത് നിൽക്കുകയായിരുന്നു ‌ജയ. അദ്ദേഹത്തെ കാണാൻ നിരവധി ആരാധകരും കൂടിയിരുന്നു. അതിനിടയിലാണ് ഒരാൾ ജയ ബച്ചന്റെ ചിത്രം പകർത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ രൂക്ഷഭാഷയിൽ പ്രതികരിക്കുകയായിരുന്നു. ‘ദയവായി എന്റെ ചിത്രങ്ങൾ പകർത്തരുത്. നിങ്ങൾക്ക് ഇംഗ്ലിഷ് അറിയില്ലേ.?’ ജയ ബച്ചൻ ചോദിച്ചു. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ വിഡിയോ. നിരവധി പേരാണ് ജയ ബച്ചനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ജയ ബച്ചനെ ബോയ്കോട്ട് ചെയ്യണം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇവരുടെ ചിത്രം ആർക്കാണ് കാണേണ്ടത് എന്നാണ് ചിലരുടെ ചോദ്യം. ഹിറ്റ്ലർ ദീദി എന്ന് ഇവരെ വിളിക്കുന്നവരുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates