
കേസില് അധ്യാപികമാരെ ഉള്പ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഫിറോസ് ആണെന്നാണ് വിവരം

News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

കോഴിക്കോട്: വടകരയില് അധ്യാപികമാര് ഉള്പ്പെട്ട എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയില്. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയില് ഫിറോസ് (28) ആണ് പൊലീസിന്റെ പിടിയിലായത്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരന് ഫിറോസ് ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കേസില് അധ്യാപികമാരെ ഉള്പ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കൂത്താളിയില് നിന്നും പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയും എംഡിഎംഎ കേസില് കര്ണാടക ജയിലില് കഴിയുന്ന ചങ്ങരോത്ത് പുറവൂര് സ്വദേശി പൊന് അജ്മലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. കേസില് നേരത്തെ പിടിയിലായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നതും ഫിറോസാണെന്ന് പൊലീസ് പറയുന്നു.
മുന്പ് മൊടക്കല്ലൂരിലെ ലോഡ്ജില് വച്ച് ഫിറോസിനെ യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്സൈസ് പിടികൂടിയിരുന്നു. അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തില് ഇറങ്ങിയിരുന്നു. വീണ്ടും ലഹരി വില്പ്പനയ്ക്കായി പേരാമ്പ്ര ചെമ്പ്ര റോഡില് എത്തിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഫിറോസിനെ പിടികൂടുകയായിരുന്നു.
Summary
Vadakara MDMA case: Prime accused Firoz arrested
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





