സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് കൂട്ടത്തിൽ ഒരാൾ. കൂടെയുള്ള സുന്ദരിക്കുട്ടിയും ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന ആളാണ്

Last Updated :20 January 2024, 8:33 am IST

News Now

സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത് രണ്ട് ഉറ്റസുഹൃത്തുക്കളുടെ ക്യൂട്ട് ചിത്രമാണ്. കൗമാരപ്രായത്തിലെ സുന്ദരചിത്രമാണ് ഇത്. തന്റെ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് മലയാളത്തിലെ ഒരു സൂപ്പർതാരമാണ് ഈ ചിത്രം പങ്കുവെച്ചത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് കൂട്ടത്തിൽ ഒരാൾ. കൂടെയുള്ള സുന്ദരിക്കുട്ടിയും ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന ആളാണ്. ഇന്നും നിരവധി ആരാധകരുള്ള സംയുക്ത മേനോനാണ് ആ കുട്ടി സുന്ദരി. 

സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് ഫേയ്സ്ആപ്പിൽ എഡിറ്റ് ചെയ്ത ചിത്രം മഞ്ജു പങ്കുവെച്ചത്. സംയുക്തയോടുള്ള സൗഹൃദം വ്യക്തമാക്കുന്ന കുറിപ്പിനൊപ്പമാണ് ചിത്രം. ഏറ്റവും തമാശക്കാരിയും സ്നേഹമുള്ളവളും സുന്ദരിയും ആത്മാർത്ഥതയും ഉള്ളവൾക്ക് പിറന്നാൾ ആശംസകൾ. ഐ ലവ്യൂ- മഞ്ജു കുറിച്ചു.

ഒരുകാലത്ത് മലയാള സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്ന നടിമാരാണ് മഞ്ജുവാര്യറും സംയുക്ത മേനോനും. വിവാഹശേഷം ഇരുവരും സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും മഞ്ജു വാര്യർ തിരിച്ചെത്തി. ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായിട്ട് നിറഞ്ഞു നിൽക്കുകയാണ് താരം. എന്നാൽ സംയുക്ത തന്റെ കുടുംബവും യോ​ഗ പ്രാക്റ്റീസുമായി മുന്നോട്ടുപോവുകയാണ്. ഇപ്പോഴും ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും.

കൂടുതല് വായിക്കുക: കേരളം ഏറ്റവും പുതിയ വാർത്ത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates