
മോഹന്‍ലാലിന്റെ മനസിലെ അരൂപിയായ കാമദേവന്, നമ്പൂതിരി വരച്ചത് ഗന്ധര്‍വനെ; വിഡിയോ
ഗന്ധര്വന് എന്ന് പേരിട്ടിരിക്കുന്ന വിഡിയോ തയാറാക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്
ഇതിഹാസ കലാകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്റെ 96ാം വയസില്‍ ഒരു ഗന്ധര്‍വനെ വരക്കുകയാണ്. പൂര്‍ണ രൂപത്തിനാണ് അദ്ദേഹം ജന്മം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ മനസില്‍ തെളിഞ്ഞു വന്ന രൂപമല്ല. നടന് മോഹന്‍ലാലിന്റെ മനസില്‍ പിറവിയെടുത്ത കാമദേവനാണിത്. രണ്ട് ഇതിഹാസങ്ങളുടെ സൗഹൃദം പറയുന്ന ഹ്രസ്വഡോക്യുമെന്ററിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഗന്ധര്വന് എന്ന് പേരിട്ടിരിക്കുന്ന വിഡിയോ തയാറാക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നമ്പൂതിരി വരച്ച ഗന്ധര്‍വനെ തേടി അദ്ദേഹത്തിനടുത്തേക്ക് വരുന്ന മോഹന്‍ലാലാണ് വിഡിയോയില്‍. ഇരുവരുടേയും ബന്ധം വ്യക്തമാക്കുന്നതാണ് മനോഹര വിഡിയോ. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും യാത്രയെക്കുറിച്ചും വരയെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്.
മോഹന്‍ലാലുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് നമ്പൂതിരി പങ്കുവെക്കുന്നുണ്ട്. 'മദ്രാസില്‍ ആര്ട്ടിസ്റ്റുകള്ക്കൊരു കോളനിയുണ്ടായിരുന്നു. ഒരു ദിവസം മോഹന്‍ലാല്‍ എന്റെ വീട്ടിലേക്ക് മോഹന്‍ലാല്‍ വന്നു. അന്നു മുതല്‍ അദ്ദേഹവുമായി അന്നേ പരിചയമുണ്ട്.' പിന്നീട് ഇരുവരും ഒന്നിച്ചു നടത്തി കോഴിക്കോട് യാത്രയെക്കുറിച്ചും പറഞ്ഞു.
നമ്പൂതിയുടെ വരയോടുള്ള സ്നേഹവും ആദരവുമെല്ലാം മോഹന്‍ലാലിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 'അവിശ്വസനീയമായ വരയാണ് അദ്ദേഹത്തിന്റേത്. ആ സമയത്ത് ഞാന്‍ ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഒരു ശ്ലോകം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അത് വരക്കാന്‍ ലോകത്ത് ആര്‍ക്കും സാധിക്കില്ല. വര്‍ഷങ്ങളെടുത്താണ് അദ്ദേഹമത് വരച്ചത്. ഇപ്പോഴും അത് തന്നെ അത്ഭുതപ്പെടുത്താറുണ്ട്. അതിന് ശേഷമാണ് എന്റെ മനസില്‍ തെളിഞ്ഞുവന്ന അരൂപിയായ കാമദേവനെ വരയ്ക്കണമെന്ന് പറഞ്ഞത്. അദ്ദേഹം വരച്ചു തുടങ്ങിയത് ഒരു ഗന്ധര്‍വ്വനെയാണ്.'- താരം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം



