'മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും കൂടെ അഭിനയിക്കണം'; റീല്‍സില്‍ നിന്നും റീലിലേക്ക്; 'ബാലന്‍ തൂക്കിയ' അമ്മൂമ്മ
കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോകളിലൂടെയാണ് ഡോളി ജൂൺ ശ്രദ്ധേ നേടിയത്

കൊച്ചു മകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ പുതിയ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ ഡോളി ജൂൺ ശ്രദ്ധ നേടുന്നത്.
കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോകളിലൂടെയാണ് ഡോളി ജൂൺ ആദ്യമായി പ്രേക്ഷക ശ്രദ്ധേ നേടിയത്. രസകരമായ മറുപടികളും സ്വാഭാവിക അഭിനയശൈലിയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സിനിമയിലേയ്ക്കുള്ള അവസരവും എത്തി കാസ്റ്റിങ് ഡയറക്ടർ ഗണപതിയാണ് ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ട ശേഷം ഡോളി ജൂണിനെ ബാലൻ ദി ബോയ് സിനിമയിലേയ്ക്ക് ക്ഷണിച്ചത്. സിനിമയിൽ തോക്കുമായി എത്തുന്ന അമ്മൂമ്മയുടെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. തന്റേടവും ആത്മവിശ്വാസവും നിറഞ്ഞ കഥാപാത്രത്തെ ഡോളി ജൂൺ അനായാസമായി അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
മുണ്ടക്കയത്ത് ജനിച്ച ഡോളി ജൂൺ പിന്നീട് കുടുംബത്തോടൊപ്പം നിലമ്പൂരിലേയ്ക്കും വിവാഹശേഷം തൃശൂരിലേയ്ക്കും താമസം മാറുകയായിരുന്നു. നാലു പെൺമക്കളുള്ള കുടുംബത്തിലെ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ഭർത്താവ് താര ജൂൺ വർഷങ്ങൾക്കു മുന്‍പ് അന്തരിച്ചു. കൊച്ചുമകൻ റിയോയുടെ വെള്ളേപ്പം നിർമ്മാണ സംരംഭത്തിലും സജീവമാണ് ഇന്ന് ഡോളി. ഒരുകാലത്ത് അമ്മൂമ്മയുമായുള്ള റീലുകൾ ചിത്രീകരിക്കുന്നതിൽ നിന്ന് റിയോയെ വിലക്കിയിരുന്ന കുടുംബാംഗങ്ങൾ ഇന്ന് ഡോളി ജൂണിന്റെ സിനിമാ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് കുടുംബം പറയുന്നു.
സിനിമയിൽ അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് പറയുന്ന ഡോളി ജൂണിന് ഒരു സ്വപ്നം കൂടിയുണ്ട്. മലയാളത്തിന്റെ പ്രമുഖ താരങ്ങളായ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കൂടെ, ചെറിയൊരു കഥാപാത്രമായാലും അഭിനയിക്കണമെന്നാണ് ആ ആഗ്രഹം. അപ്രതീക്ഷിതമായി ലഭിച്ച താരപദവിയും പ്രേക്ഷകരുടെ സ്നേഹവും ആസ്വദിക്കുകയാണ് ഇപ്പോൾ ഡോളി അമ്മൂമ്മ.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Dolly June gets all the praises for her perfomance in Balan The Boy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





