
'സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് മാറ്റി നിർത്തി; വെറുതേ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല'
സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഷംന എപ്പോഴും സ്റ്റേജ് ഷോകൾ ചെയ്യുന്നത് എന്ന് പറഞ്ഞവരുണ്ട്

ഡാൻസ് റിയാലിറ്റി ഷോയിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഷംന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ജയിലർ 2 വിൽ ഷംന ചെയ്ത ഡാൻസും ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴും സ്റ്റേജ് ഷോകളിൽ സജീവമാണ് ഷംന.
എന്നാൽ കരിയറിന്റെ തുടക്കത്തിൽ തന്നെ സ്റ്റേജ് ഷോകൾ കാരണമാണ് സിനിമയിൽ അവസരം കുറയുന്നതെന്ന് താൻ കേട്ടിട്ടുണ്ടെന്നും മാറ്റി നിർത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ഷംന പറയുന്നു. സ്റ്റേജ് ഷോകൾ ചെയ്യുന്ന നിരവധി താരങ്ങൾ സിനിമയിലുണ്ടെങ്കിലും, തന്റെ കാര്യത്തിൽ ചില സംവിധായകർ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
അടുത്ത മൂന്ന് നാല് മാസത്തേക്ക് സ്റ്റേജ് ഷോകൾ ചെയ്യരുതെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരു വലിയ സംവിധായകൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു ഷംന. "സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. കുറേ പേർ എന്നെ അങ്ങനെ മാറ്റിയിട്ടുണ്ട്.
ഇത് എന്നോട് പറഞ്ഞ ഒരുപാട് സംവിധായകരുണ്ട്. പക്ഷേ എന്റെ അടുത്ത് ഒരു വലിയ സംവിധായകൻ പറഞ്ഞിട്ടുണ്ട്, അടുത്ത മൂന്ന് നാല് മാസത്തേക്ക് സ്റ്റേജ് ഷോകളെ ചെയ്യാൻ പാടില്ലെന്ന്. ഡാൻസ് ഞാൻ അന്ന് നിർത്തിയിരുന്നെങ്കിൽ ഇന്ന് ജയിലറിലെ ഈ പാട്ട് എനിക്ക് വരുമോ ?.
അന്ന് സിനിമയ്ക്ക് വേണ്ടി എന്റെ ഡാൻസ് മാറ്റി വയ്ക്കാം എന്ന് വച്ചിരുന്നെങ്കിൽ, എനിക്ക് തോന്നുന്നില്ല എനിക്ക് ഈ അവസരം കിട്ടുമെന്ന്. എന്റെ മാനേജർമാരും 'കുറച്ചുകാലത്തേക്ക് നീ സ്റ്റേജ് ഷോകൾ ഒഴിവാക്ക്, നിനക്ക് നല്ല സിനിമകൾ കിട്ടും, അവർ തരാൻ റെഡിയാണ്. എന്ത് ഇവന്റ് ഉണ്ടെങ്കിലും ഷംനയുടെ ഡാൻസ് ഉണ്ടാകും' എന്നൊക്കെ പറഞ്ഞിരുന്നു.
അപ്പോൾ ഞാൻ ചോദിച്ചു, 'അതും ഇതും തമ്മിൽ എന്ത് ബന്ധമാണ്' എന്ന്. ഒരിക്കലും എന്റെ തീരുമാനം മണ്ടത്തരമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഷംന എപ്പോഴും സ്റ്റേജ് ഷോകൾ ചെയ്യുന്നത് എന്ന് പറഞ്ഞവരുണ്ട് എന്നോട്. ഉണ്ട്, കാരണം വെറുതേ ഞാൻ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല.
എല്ലാവരും ജോലി ചെയ്യുന്നത് പൈസ് ആവശ്യമുള്ളതു കൊണ്ടാണ്. നമ്മളാരും ഫ്രീയായിട്ട് ഒന്നും ചെയ്യില്ല. പക്ഷേ ഇത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. 30 ദിവസം തുടർച്ചയായി ഷോ ഉണ്ടായാലും ഡാൻസ് ചെയ്യുന്നതിൽ എനിക്ക് മടുപ്പോ ക്ഷീണമോ തോന്നാറില്ല. എത്ര ഡാൻസ് വേണമെങ്കിലും എനിക്ക് ചെയ്യാൻ പറ്റും".- ഷംന പറഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Shamna Kasim says she lost film opportunities because of performing in stage shows.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇവിടെ നിന്നിരുന്നെങ്കിൽ എന്റെ കരിയർ ഗാനമേളയും അമ്പലപ്പറമ്പും മാത്രമായി ഒതുങ്ങുമായിരുന്നു; അതായിരുന്നില്ല ലക്ഷ്യം'

'അഞ്ച് ദിവസം ഗർഭിണി, പക്ഷേ എനിക്കത് അറിയില്ലായിരുന്നു'; 'ജയിലർ 2' വിലെ പാട്ടിനെക്കുറിച്ച് ഷംന കാസിം



