
ഇനി വീട്ടിലിരുന്ന് കാണാം ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും; ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍
തിയറ്റര്‍ കളക്ഷന്‍ പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു.

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.
മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നായിരുന്നു 'ദൃശ്യം 3' തിയറ്ററില്‍ എത്തിയത്. നാലാം ആഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിലെത്തുന്നത്. തിയറ്റര്‍ കളക്ഷന്‍ പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു.
മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത് 2013ലാണ്. രണ്ടാഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസ് ആയാണ് എത്തിയത്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തര് അനില്‍, അന്‍സിബ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചത്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Drishyam 3 On Prime, June 18
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



