2.45 കോടിയുടെ ബെൻസ്, ദുൽഖറിന്റെ പിറന്നാൾ ആഘോഷം ഇഷ്ടവാഹനത്തിനൊപ്പം

ഒലീവ് ​ഗ്രീൻ നിറത്തിലുള്ള ജി 63 എഎംജി എന്ന മോഡലാണ് താരം വാങ്ങിയത്

ദുൽഖർ വാങ്ങിയ ബെൻസ്, ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:47 am IST
Edited by :migrator

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ പിറന്നാൾ. ഇഷ്ട വാഹനം സ്വന്തമാക്കി തന്റെ പിറന്നാൾ ​ഗംഭീരമാക്കിയിരിക്കുകയാണ് താരം. കോടികൾ വിലമതിക്കുന്ന പുതുപുത്തൻ മേഴ്സിഡസ് ബെൻസാണ് താരം തന്റെ ​വാഹന ശേഖരത്തിലേക്ക് ചേർത്തത്. 

ഒലീവ് ​ഗ്രീൻ നിറത്തിലുള്ള ജി 63 എഎംജി എന്ന മോഡലാണ് താരം വാങ്ങിയത്. ബെന്‍സിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്. ഇന്ത്യയിലെ വില 2.45 കോടി. 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്‍കുന്ന വാഹനമാണ് ഇത്. യൂറോ എന്‍ക്യാപ്പ് അനുസരിച്ച് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ച കാര്‍ ആണിത്. 

ആരാധകർക്കിടയിലും സിനിമാ മേഖലകളിലുള്ളവർക്കിടയിലും വലിയ ചർച്ചയാണ് ദുൽഖറിന്റെ വാഹനപ്രേമം. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്മാരുൾപ്പടെ നിരവധി ആഡംബര വാഹനങ്ങളാണ് ദുൽഖറിന്റെ ​ഗാരേജിലുള്ളത്. കൂടാതെ പഴയ ക്ലാസിക് വാഹനങ്ങളോടും താരത്തിന് പ്രത്യേക കമ്പമാണ്. നടൻ മമ്മൂട്ടിയും വാഹനപ്രേമത്തിൽ മുന്നിപിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now