ആവേശം നിറച്ച് ദുൽഖർ; കിംഗ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റർ 

ഈ വർഷത്തെ ഓണം റിലീസായിട്ടാവും ചിത്രം എത്തുക

കിംഗ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റർ
Last Updated :20 January 2024, 9:16 am IST

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ ത്രില്ലറായിരിക്കും. ഇപ്പോൾ ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് ചിത്രത്തിലെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയായിരുന്നു. 

വണ്ടിക്കു മുന്നിൽ സി​ഗററ്റുമായി നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണുന്നത്. എന്തായാലും പോസ്റ്റർ വേറലാവുകയാണ്. ഈ വർഷത്തെ ഓണം റിലീസായിട്ടാവും ചിത്രം എത്തുക. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ തമിഴ്‌നാട്ടിൽ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

Story image

വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളികൾ നിറഞ്ഞ ഒരു സിനിമയാണെന്നും ദുൽഖർ ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. നിമീഷ് രവിയാണ് ഛായാഗ്രഹണം, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now