
ലക്കി ഭാസ്കറായി ദുൽഖർ സൽമാൻ, വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രം; സംവിധാനം വെങ്കി അറ്റ്ലൂരി
"ലക്കി ഭാസ്കർ" എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി

ദുൽഖർ സൽമാൻ 40ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾക്ക് മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. "ലക്കി ഭാസ്കർ" എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി.
100 രൂപയിൽ പാതി മുഖം മറച്ചുനിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണുന്നത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
ദേശീയ അവാർഡ് ജേതാവ് വാത്തിക്ക് വേണ്ടി ചാർട്ട്ബസ്റ്റർ ആൽബം ഒരുക്കിയ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മറ്റൊരു ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.രചനയും സംവിധാനവും: വെങ്കി അറ്റ്ലൂരി, സംഗീതം: ജി വി പ്രകാശ് കുമാർ, എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: വിനീഷ് ബംഗ്ലാൻ, പി ആർ ഓ പ്രതീഷ് ശേഖർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



