
News Now
സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
കിംഗ് ഓഫ് കൊത്തയുടെ പ്രചാരണത്തിലാണ് ദുല്ഖര് സല്മാന് ഇപ്പോള്. താരത്തിന്റെ ഏറ്റവും വലിയ ബജറ്റില് എത്തുന്ന ചിത്രത്തിന് പാന് ഇന്ത്യന് റിലീസാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോള് തന്റെ ഇഷ്ട ഹാസ്യ താരം ആരാണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ദുല്ഖര് സല്മാന്. തമിഴ് താരം യോഗി ബാബുവാണ് തന്റെ ഇഷ്ടഹാസ്യതാരം എന്നാണ് ദുല്ഖര് പറഞ്ഞത്.
'ഞാന് ഒരു രംഗത്തിലാണ് അദ്ദേഹത്തിനൊപ്പം അഭിനയിച്ചത്. എന്തൊരു മികച്ച മനുഷ്യനാണ് അദ്ദേഹം. എന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള് തിരക്കി അദ്ദേഹം മെസേജ് അയക്കാറുണ്ട്. വളരെ സത്യസന്ധനായ മനുഷ്യനാണ്. അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഹാസ്യ രംഗത്തുള്ളവര് പലപ്പോഴും അവരുടെ കാര്യങ്ങള്ക്കായിരിക്കും ശ്രദ്ധകൊടുക്കുക. എന്നാല് യോഗി സാര് അങ്ങനെയല്ല. എല്ലാം ആഘോഷിക്കുന്ന വളരെ സന്തോഷത്തോടെയുള്ള വ്യക്തിയാണ്.'- തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില് ദുല്ഖര് പറഞ്ഞു.
ദുല്ഖറിന്റെ വിഡിയോ പങ്കുവച്ചാണ് യോഗി ബാബു സ്നേഹം കുറിച്ചത്. നല്ല വാക്കുകള്ക്ക് നന്ദി ദുല്ഖര് സല്മാന് സാര്. ഒന്നിച്ചു വര്ക്ക് ചെയ്യാനായി കാത്തിരിക്കുന്നു. നമുക്ക് രസകരമായ കോമഡി രംഗങ്ങള് വീണ്ടും വീണ്ടും ചെയ്യാം.- യോഗി കുറിച്ചു.
Waiting sir ! Not just comedy. You can do anything. Would love to just act along side you in any genre. You are one of my favourite human beings
â Dulquer Salmaan (@dulQuer) August 21, 2023
വൈകാതെ മറുപടിയുമായി ദുല്ഖര് രംഗത്തെത്തി. കാത്തിരിക്കുന്നു സാര്, കോമഡി മാത്രമല്ല. നിങ്ങള്ക്ക് എന്തുവേണമെങ്കിലും ചെയ്യാനാകും. ഏത് വിഭാഗത്തിലുള്ള സിനിമയായാലും നിങ്ങള്ക്കൊപ്പം അഭിനയിക്കാന് ഇഷ്ടമാണ്. നിങ്ങള് എനിക്ക് ഏറെ പ്രിയപ്പെട്ട മനുഷ്യരില് ഒരാളാണ്.- ദുല്ഖര് കുറിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

