
പരിപാടിക്കിടെ മുഖത്തേക്ക് മദ്യം ഒഴിച്ചു, മൈക്ക് കൊണ്ട് എറിഞ്ഞ് ഗായിക; വിഡിയോ വൈറല്‍
കൂട്ടത്തില്‍ ഒരാള്‍ കപ്പിലെ മദ്യം ഗായികയ്ക്ക് നേരെ ഒഴിച്ചത്

സംഗീത പരിപാടിക്കിടെ മുഖത്തേക്ക് മദ്യം ഒഴിച്ച ആരാധകനെ കൈകാര്യം ചെയ്ത് ഗായിക. അമേരിക്കന്‍ റാപ് ഗായിക കാര്‍ഡി ബിയ്ക്കാണ് മോശം അനുഭവമുണ്ടായത്. ക്ഷുഭിതയായ ഗായിക കയ്യിലുണ്ടായിരുന്ന മൈക്ക് മദ്യം ഒഴിച്ച ആള്‍ക്ക് നേരെ എറിയുകയായിരുന്നു.
ശനിയാഴ്ച നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നിന്ന് തന്റെ ഹിറ്റ് ഗാനമായ ബോഡാക് യെല്ലോ ആലപിക്കുകയായിരുന്നു താരം. അതിനിടെ കാണികളുടെ അടുത്തേക്ക് താരം വന്നു. അതിനിടെയാണ് കൂട്ടത്തില്‍ ഒരാള്‍ കപ്പിലെ മദ്യം ഗായികയ്ക്ക് നേരെ ഒഴിച്ചത്.
Jealous Ass Bitch! https://t.co/bPikhCYBYx pic.twitter.com/AUoG7pvtCv
â Cardi B | Updates (@updatesofcardi) July 30, 2023
അമ്പരന്നുപോയ ഗായിക ഗാനം നിര്‍ത്തിയശേഷം കയ്യിലുണ്ടായിരുന്ന മൈക്ക് എടുത്ത് അയാള്‍ക്ക് നേരെ എറിയുകയായിരുന്നു. കൂടാതെ അയാളെ ചീത്ത വിളിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി. ഇതിന്റെ വിഡിയോ ഗായക തന്നെ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



