'ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് അമ്പരന്നു നിൽക്കുകയാണ് ആനകൾ': 'ജിയാ ചലേ' ഓര്‍മയുമായി പ്രീതി സിന്റ

ആനകള്‍ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്ന പ്രീതി സിന്റയാണ് ചിത്രത്തില്‍

ജിയാ ചലേ ​ഗാനരം​ഗത്തിൽ നിന്ന്, പ്രീതി സിന്റ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:39 am IST

ഷാരുഖ് ഖാനും പ്രീതി സിന്റയും ഒന്നിച്ച ദില്‍സേയിലെ ജിയാ ചലേ എന്ന ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ചുരുക്കം ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണിത്. പാട്ടിന് ഇടയില്‍ മലയാളവും കടന്നുവരുന്നുണ്ട്. കായലും വഞ്ചിയുംആനയുമെല്ലാമായി മൊത്തം കേരളത്തനിമയുള്ള ഗാനമാണ് ജിയാ ചലേ. ഇപ്പോള്‍ ഗാനത്തെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചുകൊണ്ടുള്ള നടി പ്രീതി സിന്റയുടെ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

ആനകള്‍ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്ന പ്രീതി സിന്റയാണ് ചിത്രത്തില്‍. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ എന്താണ് ചെയ്യുന്നത് എന്നോര്‍ത്ത് ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ് എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? ഫറ ഖാന്‍ പറഞ്ഞകാര്യങ്ങള്‍ നല്ല കുട്ടിയായി ചെയ്യുകയാണ് ഞാന്‍. ദില്‍സെ ഷൂട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ഇത്- പ്രീതി സിന്റ കുറിച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 

1998 ലാണ് ദില്‍സെ പുറത്തിറങ്ങുന്നത്. ഷാരുഖ് ഖാനും മനീഷ കൊയ്രാളയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മണി രത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയത് എആര്‍ റഹ്മാന്‍ ആയിരുന്നു. ഇന്നും സംഗീത പ്രേമികളുടെ ഇഷ്ട ഗാനങ്ങളാണ് ചിത്രത്തിലേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now