
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

നീണ്ട മാസങ്ങൾക്ക് ശേഷം തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. സൂപ്പർതാരം വിജയിന്റെ മാസ്റ്ററാണ് ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനുവരി 13 നാണ് ചിത്രത്തിന്റെ റിലീസ്. 50 ശതമാനം പേരെയാണ് തിയറ്ററിൽ പ്രവേശിപ്പിക്കുന്നത്. അതേസമയം 'മാസ്റ്ററി'ന്റെ അഡ്വാന്സ് റിസര്വേഷന് ആരംഭിച്ച തമിഴ്നാട്ടിലെ തീയേറ്ററുകള്ക്ക് മുന്നില് നിന്നെത്തുന്ന കാഴ്ചകള് ആശങ്കയുണര്ത്തുന്നതാണ്.
തിയറ്ററിന്റെ മുന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആരാധകരുടെ കൂട്ടയിടിയാണ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ വിജയ് ആരാധകർ കൂട്ടംകൂടിയിരിക്കുന്നത്. ചെന്നൈയിലെ തീയേറ്ററുകള്ക്ക് മുന്നിലെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പ്രചരിക്കുന്നത്. ചെന്നൈയിലെ റാം, രോഹിണി എന്നീ തീയേറ്ററുകള്ക്ക് മുന്നില് നിന്നുള്ളവയാണ് ഇതില് കൂടുതല് ചിത്രങ്ങളും.
. @RohiniSilverScr Counter #Master @actorvijay pic.twitter.com/d6HkTlMnHf
â Kollywood Ka Baap (@kollywoodkabaap) January 10, 2021
ക്യൂ പോലും പാലിക്കാതെ തിക്കിതിരക്കുകയാണ് ആരാധകരക്കൂട്ടം. വിജയ് ആരാധകര് വലിയ നേട്ടമെന്ന തരത്തിലും ഇത് പ്രചരിക്കപ്പെടുന്നുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും രൂക്ഷമാവുകയാണ്. സമൂഹത്തിനോട് ഉത്തരവാദിത്വമില്ലാതെയാണ് വിജയ് ആരാധകർ പെരുമാറുന്നത് എന്നാണ് വിമർശനം.
Chennai Pullingos anyone in this crowd #Master @actorvijay pic.twitter.com/kXwqhOh13U
â Kollywood Ka Baap (@kollywoodkabaap) January 10, 2021
പൊങ്കൽ റിലീസായാണ് മാസ്റ്റർ ആരാധകരിൽ എത്തുന്നത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് തിയറ്ററിൽ 100 ശതമാനം പേരെയും പ്രവേശിപ്പിക്കാൻ ഉത്തരവ് നൽകിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഒന്നിടവിട്ട സീറ്റുകളിലായിരിക്കും ആരാധകർക്ക് പ്രവേശനമുണ്ടാവുക. ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വർഷം റിലീസ് പ്രഖ്യാപിച്ചതായിരുന്നു. വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്.
We are not like vijay fans to
â Rá´x_Sá´É´á´á´Êãâ¢Â²â¸Ê¸Ê³Ë¢á´¼á¶ ᴬʲâ±áµÊ°â±Ë¢áµ (@ltz_Rdx) January 10, 2021
disobey the government rules,We are matured thala fans. Considering the corona pandemic we Requesting @BoneyKapoor @SureshChandraa to release #Valimai in Online platforms so that we can enjoy the movie at Home without any fear #WeWantValimaiOnOTT pic.twitter.com/7Ueb5AEAdG
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


