
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാവുന്നത്. ആദ്യമായി തങ്ങളുടെ പ്രണയകാലത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താര ദമ്പതികൾ. രൺവീറുമായി റിലേഷൻഷിപ്പിലായിരുന്നപ്പോഴും മറ്റുള്ളവരെ ഡേറ്റ് ചെയ്യുമായിരുന്നു എന്നാണ് ദീപിക പറയുന്നത്.
ഞാന് കുറച്ചു നാള് സിംഗിളായിട്ട് ഇരിക്കാനാണ് ആ സമയത്ത് ആഗ്രഹിച്ചിരുന്നത്. ബുദ്ധിമുട്ടേറിയ കുറച്ച് ബന്ധങ്ങളിലൂടെയാണ് ഞാന് കടന്നുപോയത്. ആരുമായും അറ്റാച്ച്ഡ് ആകാനോ കമ്മിറ്റഡാകാനോ ആഗ്രഹിച്ചിരുന്നില്ല. ആ കാലം ആഘോഷമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്റെ പ്രായവും അതായിരുന്നു. അപ്പോഴാണ് ഇവന് എന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ഇവന് എന്നെ പ്രപ്പോസ് ചെയ്യുന്നതുവരെ ഞാന് പൂര്ണമായി കമ്മിറ്റഡായിരുന്നില്ല. മറ്റുള്ള ആളുകളെ കാണാന് അനുവാദമുണ്ടായിരുന്നെങ്കിലും ഞങ്ങള് തിരിച്ചുവന്നുകൊണ്ടേയിരുന്നു. ഞാന് മറ്റുള്ള ആളുകളെ ഡേറ്റ് ചെയ്തെങ്കിലും അവരോടൊന്നും എനിക്ക് താല്പ്പര്യം തോന്നിയില്ല. എന്റെ മനസില് ഞാന് ഇവനോട് കമ്മിറ്റഡായി. മറ്റുള്ളവരെ കണ്ടെങ്കിലും ഞാന് ഇവനിലേക്ക് തിച്ചുപോയിക്കൊണ്ടിരുന്നു.- ദീപിക പദുകോണ് പറഞ്ഞു.
റിലേഷൻഷിപ്പ് തുടങ്ങി ആറു മാസത്തിൽ തന്നെ രണ്ട് മൂന്ന് പേർ ദീപികയോട് പ്രണയാഭ്യർത്ഥന നടത്തി എന്നാണ് രൺവീർ പറയുന്നത്. നിരവധി പേർക്ക് ദീപികയോട് പ്രണയമുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അവർ ആരെല്ലാമെന്ന് ദീപിക രണ്വീറിനോട് ചോദിക്കുന്നുണ്ട്. ഇപ്പോഴല്ലേ നീ ഡേറ്റിങ്ങിനെ കുറിച്ച് പറഞ്ഞതെന്നും അവരെയെല്ലാം ഇത്ര വേഗത്തില് മറന്നുപോയോയെന്നും രണ്വീര് ദീപികയോട് തിരിച്ചു ചോദിച്ചു. തനിക്ക് അവരെ ഓര്മയില്ലെന്നായിരുന്നു ദീപികയുടെ മറുപടി. എന്നാൽ തനിക്ക് എല്ലാവരേയും കൃത്യമായ ഓര്മയുണ്ടെന്നാണ് രണ്വീര് പറഞ്ഞത്.
Aye ye dono bhi situationship mein the pic.twitter.com/5lxqgSP7yr
â Deity (@gharkakabutar) October 25, 2023
2013-ല് പുറത്തിറങ്ങിയ ഗോലിയോന് കി രാസലീല രാംലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് 201ലാണ് ദീപികയെ രൺവീർ പ്രപ്പോസ് ചെയ്യുന്നത്. മാലി ദ്വീപിൽ വച്ചാണ് പ്രപ്പോസ് ചെയ്തത്. സഹോദരിക്കും അമ്മയ്ക്കുമൊപ്പം പോയാണ് ദീപികയ്ക്കുള്ള മോതിരം തെരഞ്ഞെടുത്തത് എന്നാണ് രൺവീർ പറയുന്നത്. കടലിന് നടുക്കുള്ള ദ്വീപിൽ വച്ച് രണ്ടുപേരും മാത്രമുള്ളപ്പോഴാണ് പ്രണയാഭ്യർത്ഥന നടത്തിയത്. ദീപിക ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെ ഇമോഷണലായെന്നും രൺവീർ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



