News Now
നാട്ടിക ടോൾ പിരിവിന് സ്റ്റേയില്ല: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്
കീഴ്വഴക്കങ്ങൾ മാറ്റി ചോദ്യവുമായി സ്പീക്കർ; വേമ്പനാട്ടുകായൽ നവീകരണത്തിന് സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
ചെടികള് പൂത്തുലയാന് ഒനിയന് പീല് ടീ; ജൈവവളം തയ്യാറാക്കാം ഈസിയായി

റിട്ടയര്മെന്റിന് ശേഷം ഗ്യാരണ്ടീഡ് റിട്ടേണ്, ലൈഫ് കവര്, ഹെല്ത്ത് ഇന്ഷുറന്സ്, കാന്സര് കെയര്; വരുന്നു എല്ഐസിയുടെ മൂന്ന് സ്കീമുകള്

തെന്നിന്ത്യന് സൂപ്പര്താരം അല്ലു അര്ജന് ചിത്രത്തില് വില്ലനാകാന് ഫഹദ് ഫാസില്. ആരാധകര് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയിലാണ് ശക്തമായ കഥാപാത്രമായി ഫഹദ് എത്തുന്നത്. നിര്മാതാക്കളാണ് പുഷ്പയുടെ വില്ലനെ പുറത്തുവിട്ടത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്.
പുഷ്പയിലേക്ക് ഫഹദ് ഫാസിലിനെ ക്ഷണിച്ചുകൊണ്ടാണ് നിര്മാതാക്കളുടെ വിഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂള് ഷൂട്ടിങ് പൂര്ത്തിയായിരുന്നെങ്കിലും ഇതുവരെ വില്ലനെ പുറത്തുവിട്ടിരുന്നില്ല. നായകനൊപ്പം തന്നെ പ്രധാന്യമുള്ള വേഷമാണ് ഫഹദിന്. മലയാളത്തിന്റെ പവര് ഹൗസ് എന്ന് പറഞ്ഞുകൊണ്ടാണ് ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്.
Welcoming #FahadhFaasil on board for the biggest face-off @alluarjun @iamRashmika @aryasukku @ThisIsDSP @PushpaMovie #VillainOfPushpa #Pushpa
â Mythri Movie Makers (@MythriOfficial) March 21, 2021
à°ªà±à°·à±à°ª à´ªàµà´·àµà´ª பà¯à®·à¯à®ªà®¾ ಪà³à²·à³à²ª पà¥à¤·à¥à¤ªà¤¾ pic.twitter.com/ndweB09rXi
സുകുമാര് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ. പുഷ്പരാജ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. തെന്നിന്ത്യന് സുന്ദരി രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഈ വര്ഷം ഓഗസ്റ്റ് 13 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
കീഴ്വഴക്കങ്ങൾ മാറ്റി ചോദ്യവുമായി സ്പീക്കർ; വേമ്പനാട്ടുകായൽ നവീകരണത്തിന് സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ചെടികള് പൂത്തുലയാന് ഒനിയന് പീല് ടീ; ജൈവവളം തയ്യാറാക്കാം ഈസിയായി
