
ദിവ്യ സ്പന്ദന മരിച്ചെന്ന് വ്യാജ വാര്‍ത്ത; താരം ജനീവയില്‍ ടൂറില്‍
തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചാരണം

ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചാരണം. നടി ഹൃദയാഘാതം മൂലം മരിച്ചെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെയാണ് അഭ്യൂഹങ്ങള്‍ പടര്‍ന്നത്. നിരവധി പേര് അവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി. ഇതിന് പിന്നാലെ ദിവ്യ സ്പന്ദന മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുന്നതായും ജനീവയില്‍ ടൂറിലാണെന്നും അടുത്ത വ്യത്തങ്ങള്‍ അറിയിച്ചതോടെയാണ് വ്യാജ പ്രചാരണമാണെന്ന് ബോധ്യമായത്.
ദിവ്യ ആരോഗ്യവതിയാണെന്നും താനിപ്പോള്‍ അവരുമായി സംസാരിച്ചെന്നും മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു. ഒരുകാലത്ത് കന്നഡയിലും തമിഴിലും തിരക്കുള്ള നടിമാരില്‍ ഒരാളായിരുന്നു ദിവ്യ സ്പന്ദന. 2012ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അവര്‍ ലോക്സഭാംഗവുമായി. 2019ല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ നേതൃപദവിയില്‍ നിന്നും രാജിവെച്ച ദിവ്യ, പിന്നീട് കോണ്‍ഗ്രസിലോ രാഷ്ട്രീയത്തിലോ സജീവമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ
