തന്റെ പടം ഉപയോഗിച്ച് പോസ്റ്റര്‍ ഇറക്കുകയും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് നുണ പ്രചരണം നടത്തുകയും ചെയ്തു

സുനില്‍ ഷെട്ടി/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

മുംബൈ; തന്നെവച്ച് വ്യാജ പോസ്റ്റര്‍ അടിച്ച നിര്‍മാണ കമ്പനിക്കെതിരെ പൊലീസിനെ സമീപിച്ച് ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി. അനുവാദമില്ലാതെ തന്റെ പടം ഉപയോഗിച്ച് പോസ്റ്റര്‍ ഇറക്കുകയും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് നുണ പ്രചരണം നടത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോസ്റ്റര്‍ സുനില്‍ ഷെട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടാതെ തന്റെ പേര് ഉപയോഗിച്ച് നിര്‍മാണ കമ്പനി ആളുകളില്‍ നിന്ന് പണം ആവശ്യപ്പെടുകയാണെന്നും താരം വ്യക്തമാക്കി. നിര്‍മാണക്കമ്പനി തട്ടിപ്പു കാരാണെന്നാണ് താരം പറയുന്നത്. മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ചയാണ് താരം പരാതി നല്‍കിയത്. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates