ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി

oviya
ഓവിയSource by : ഫെയ്സ്ബുക്ക്
Last Updated :16 October 2024, 2:50 pm IST

News Now

നടിയും ബി​ഗ് ബോസ് താരവുമായ ഓവിയയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ സ്വകാര്യ വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ വൈറലായി മാറിയതിനു പിന്നാലെ വ്യാജവിഡിയോ പ്രചരിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് താരം. തന്റേതെന്ന പേരില്‍ സ്വകാര്യദൃശ്യങ്ങള്‍ അടങ്ങുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് താരം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയത്.

പരാതി നൽകിയ വിവരം നടിയുടെ മാനേജർ സ്ഥിരീകരിച്ചു. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇതെന്നാണ് മാനേജര്‍ പറഞ്ഞത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗിലാണ് വിഡിയോ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം. താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. വിഡിയോ ഡീപ് ഫേക്കാണ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

അധിക്ഷേപ കമന്റിന് താരം നല്‍കിയ മറുപടികളും വൈറലായി. 'വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കന്‍ഡ്.' എന്ന് കമന്റ് ചെയ്ത ആളോട് 'ആസ്വദിക്കൂ' എന്നാണ് താരം മറുപടി നല്‍കിയത്. വിഡിയോയ്ക്കു കുറച്ചു കൂടി ദൈര്‍ഘ്യം വേണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അടുത്ത തവണ ആവട്ടെ എന്നാണ് ഇതിന് താരം മറുപടി നല്‍കിയത്. വിഡിയോയിലുള്ള താനല്ല എന്ന് പറയാന്‍ ആവശ്യപ്പെട്ട ആരാധകരോട് അത് രഹസ്യമായി തന്നെ ഇരിക്കട്ടെ എന്നാണ് താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates