'ബ്രോ ഡാഡി'യെപ്പോലെ കൂളായി കുട്ടി ആരാധകൻ; മോഹൻലാലിനെ അനുകരിച്ച് വിഡിയോ

മുട്ടും ജുബ്ബയുമിട്ട് സ്റ്റൈലായി ഓടിവരുന്ന മോഹൻലാലിന്റെ രം​ഗങ്ങൾ അതേപടി പകർത്തിയിരിക്കുകയാണ് കുട്ടി ആരാധകൻ

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST

ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് ബ്രോ ഡാഡി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജോൺ കാറ്റാടി എന്ന കൂൾ ഡാഡിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ഇപ്പോൾ ജോൺ കാറ്റാടിയെ അനുകരിച്ചുകൊണ്ടുള്ള കുട്ടി ആരാധകന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീനാണ് കുട്ടി രസകരമായി അനുകരിച്ചിരിക്കുന്നത്. മുട്ടും ജുബ്ബയുമിട്ട് സ്റ്റൈലായി ഓടിവരുന്ന മോഹൻലാലിന്റെ രം​ഗങ്ങൾ അതേപടി പകർത്തിയിരിക്കുകയാണ് കുട്ടി ആരാധകൻ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയുടെ മകൻ ഷഹ്‍റാനാണ് 'ബ്രോ ഡാഡി' രംഗം അനുകരിച്ചിരിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് മോഹൻലാൽ വിഡിയോ പങ്കുവച്ചത്. കൂടാതെ ചിത്രത്തിലെ നായികയായി കല്യാണി പ്രിയദർശനും വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കോമഡി ഫാമിലി എന്റർടെയ്നറായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷത്തിലായിരുന്നു പൃഥ്വിരാജ് എത്തിയത്. മീന, ലാലു അലക്സ്, കനീഹ, തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now