
തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആരാധകരുടെ ആഘോഷം; അപകടം വരുത്തിവയ്ക്കരുതെന്ന് സല്‍മാന്‍ ഖാന്‍; വിഡിയോ
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി താരം തന്നെ രംഗത്തെത്തി
ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. ഏറെ നാളുകള്‍ക്ക് ശേഷം താരം അഭിനയിച്ച ഒരു ചിത്രം തിയറ്ററുകളിലെത്തി. നായകനല്ലെങ്കിലും എക്സ്റ്റന്റഡ് കാമിയോ വേഷത്തിലെത്തിയ 'അന്തിം' എന്ന ചിത്രത്തില്‍ സല്‍മാന്‍ എത്തിയത്. എന്തായാലും സൂപ്പര്‍താരത്തിന്റെ തിയറ്ററിലേക്കുള്ള തിരിച്ചുവരവിന് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.
ആഘോഷ വിഡിയോ വൈറലായി
എന്നാല്‍ സെലിബ്രേഷന്‍ കുറച്ച് കടുത്തുപോയോ എന്നാണ് സംശയം. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ തിയറ്ററിനുള്ളില്‍ ചില ആരാധകര്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി താരം തന്നെ രംഗത്തെത്തി.
സല്‍മാന്‍ ഖാന്റെ കുറിപ്പ്
'തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്റെ അഭ്യര്‍ഥനയാണിത്. നന്ദി'- താരം കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയ്‌ക്കൊപ്പമായിരുന്നു സല്‍മാന്റെ കുറിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



