
'സിനിമ ചെയ്യുകയാണെങ്കിൽ അത് ഷാരുഖിനൊപ്പം, അല്ലെങ്കിൽ...'; തിരിച്ചുവരവിനെക്കുറിച്ച് ഫറ ഖാൻ
സംവിധാനത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ അത് ഷാരുഖ് ഖാനൊപ്പമായിരിക്കുമെന്നും ഫറ കൂട്ടിച്ചേർത്തു.

ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള ഡാൻസ് കൊറിയോഗ്രഫറും സംവിധായികയുമാണ് ഫറ ഖാൻ. യൂട്യൂബ് വ്ലോഗിലൂടെയും ഫറ ഇപ്പോൾ ആരാധകരുടെ മനം കവരുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് പറയുകയാണ് ഫറ. തന്റെ പുതിയ വ്ലോഗിലൂടെയായിരുന്നു ഫറ ഇക്കാര്യം തുറന്നു പറഞ്ഞത്.
നടൻ നകുൽ മേത്തയുടെ വീട് സന്ദർശിക്കുന്നതിന്റെ വ്ലോഗ് ആയിരുന്നു ഫറ ഒടുവിൽ ചെയ്തത്. ഈ വർഷം അവസാനത്തോടെ താൻ തന്റെ അടുത്ത സിനിമയിലേക്ക് കടക്കുമെന്നാണ് ഫറ പറഞ്ഞത്. സംവിധാനത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ അത് ഷാരുഖ് ഖാനൊപ്പമായിരിക്കുമെന്നും ഫറ കൂട്ടിച്ചേർത്തു.
"ഞാൻ ഉടനെ ഒരു സിനിമ ചെയ്യും! എന്റെ കുട്ടികൾ ഇപ്പോൾ കോളജിൽ പോകുന്നുണ്ട്. സംവിധാനത്തിലേക്ക് തിരിച്ച് വരണമെന്ന് എന്നോട് ഒരുപാട് പേർ പറയാറുണ്ട്. ഇപ്പോൾ അതിനുള്ള സമയമായി എന്ന് ഞാൻ കരുതുന്നു. ഈ വർഷം അവസാനത്തോടെ തുടങ്ങാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്".- ഫറ ഖാൻ പറഞ്ഞു.
എന്നാൽ മക്കളുടെ ഫീസ് അടയ്ക്കേണ്ടത് കൊണ്ട് യൂട്യൂബ് വിഡിയോകൾ ചെയ്യുന്നത് താൻ തുടരുമെന്നും ഫറ വ്യക്തമാക്കി. ഇനി യൂട്യൂബ് നിങ്ങളുടെ സിനിമ നിർമിക്കുമോ എന്ന നകുലിന്റെ ചോദ്യത്തോട് ഫറയുടെ മറുപടി ഇങ്ങനെയായിരുന്നു.
"ഞാൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഷാരുഖിനൊപ്പം ആയിരിക്കും. അല്ലെങ്കിൽ ഞാൻ കാത്തിരിക്കും, യൂട്യൂബ് വിഡിയോ ചെയ്യും".- ഫറ ഖാൻ പറഞ്ഞു. ഷാരുഖും ഫറ ഖാനും ഒന്നിച്ചെത്തിയ ഓം ശാന്തി ഓം ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. ഇതിന് പിന്നാലെ ഹാപ്പി ന്യൂഇയർ എന്ന ചിത്രത്തിലും ഫറയും ഷാരുഖും ഒന്നിച്ചു. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രവും സൂപ്പർ ഹിറ്റായി മാറിയിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Farah Khan will return to direction.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ


