
'ജിം എക്സസൈസ് മടുത്തു, ഡയറ്റെന്ന് കേൾക്കുന്നതുതന്നെ ഭയം'; ഇനിയെല്ലാം മനസു പറയുന്നതുപോലെയെന്ന് രംഭ
മകനൊപ്പം സ്നോമൊബീലിൽ ഇരിക്കുന്നതിൻെറ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്
ഒരു കാലത്ത് തെന്നന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് രംഭ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ കാനഡയിൽ താമസിക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങൾ രംഭ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരാഴ്ച ജിമ്മിൽ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.
കുടുംബത്തിനൊപ്പം ആഘോഷിക്കാൻ
ജിം എക്സസൈസുകൾ മടുപ്പിച്ചെന്നും ഹൃദയം പറയുന്നത് ജീവിക്കാൻ തുടങ്ങുകയാണ് എന്നുമാണ് രംഭ കുറിച്ചത്. ഈ ആഴ്ച ട്രെയ്നിങ് ഇല്ല. നിങ്ങളുടെ ഹൃദയം പറയുന്നത് അനസരിക്കാനാണ് ഞാൻ നിർദേശിക്കുന്നത്. ജിമ്മിലെ വ്യായാമവും, ഡയറ്റിങ്ങും ബ്യൂട്ടി ടിപ്സും യോഗയും ഹെൽത്തി ഫുഡുമെല്ലാം മടുത്തു. ഈ പറഞ്ഞിതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഞാൻ വിഷാദത്തിലും ഭയത്തിലും വിഷമത്തിലുമാകുന്നു. അതിനാൽ എന്റെ ഹൃദയം പറയുന്നതുമാത്രം കേട്ട്, പ്രകൃതിക്കും എന്റെ പ്രണയത്തിനും കുഞ്ഞുങ്ങൾക്കുമൊപ്പം ആസ്വദിച്ച് സന്തോഷിക്കാൻ തീരുമാനിച്ചു. - മകനൊപ്പം സ്നോമൊബീലിൽ ഇരിക്കുന്നതിൻെറ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
വിവാഹശേഷം കാനഡയിൽ
2010ലാണ് രംഭ കാനഡയിൽ നിന്നുള്ള ശ്രീലങ്കൻ തമിഴ് ബിസിനസ് മാനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ അഭിനയം ഉപേക്ഷിച്ച താരം കാനഡയിലേക്ക് താമസം മാറുകയായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


