
സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതി, സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്
കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തത്

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്. കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തത്.
ഏതാനും ദിവസമായി നടിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ സനൽകുമാർ നിരന്തരം പോസ്റ്റുകൾ ഇടുന്നുണ്ട്. നടിയുടേതെന്ന പേരിലുള്ള ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കിടുന്നതെന്നു പൊലീസ് വ്യക്തമാക്കി.
നേരത്തെയും നടി പരാതി നൽകിയിട്ടുണ്ട്. അന്നും പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തു നിന്നു സനൽകുമാറിനെ അറസ്റ്റും ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിനു ജാമ്യം അനുവദിച്ചത്.
2022ലാണ് നടി പരാതി നൽകിയത്. പ്രണയാഭ്യർഥന നിരസിച്ചതിനു പിൻതുടർന്നു അപമാനിക്കുന്നുവെന്നായിരുന്നു നടി അന്നു നൽകിയ പരാതിയിലെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


'മാനം കെടുത്തരുത്'; സനല്‍കുമാറിനെതിരെ പരാതിയുമായി മഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
