‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം...’ എന്ന ഗാനരംഗത്തിലൂടെയാണ് ബേബി ​ഗിരിജ ഏറെ പ്രശസ്തയായത്

baby girija
ബേബി ഗിരിജ Source by : ടിവി ദൃശ്യം
Last Updated :12 May 2024, 7:26 am IST

News Now

ചെന്നൈ: സിനിമാതാരം പി പി ഗിരിജ ചെന്നൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. 1950കളില്‍ ബേബി ഗിരിജ എന്ന പേരില്‍ മലയാള സിനിമയില്‍ ബാലതാരമായി തിളങ്ങിയിരുന്നു.

ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയില്‍ ഉദ്യോഗസ്ഥ ആയിരുന്നു. ജോലി ലഭിച്ചതോടെ സിനിമാ രംഗം വിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം...’ എന്ന ഗാനരംഗത്തിലൂടെയാണ് ബേബി ​ഗിരിജ ഏറെ പ്രശസ്തയായത്. ജീവിതനൗകയിൽ നായിക ബി എസ് സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ബേബി ​ഗിരിജ അവതരിപ്പിച്ചത്.

പ്രേമലേഖ, അവൻ വരുന്നു, പുത്ര ധർമം, കിടപ്പാടം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നർത്തകികൂടിയായ ഗിരിജ നൃത്തപ്രധാനമായ വേഷങ്ങളാണ് കൂടുതലും ചെയ്തത്. ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്ന ഭർത്താവ് ജയചന്ദ്രൻ നേരത്തേ മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates