
News Now
രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?; എന്തുകൊണ്ട് ദുര്യോധനനെ കത്തിക്കുന്നില്ല?; പരാതി

Jantar Mantar Protest: ജന്തർ മന്തറിൽ തന്നെ പ്രതിഷേധിക്കുമെന്ന് സിജെപി

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീനോ ഫൈബറോ? ഡയറ്റിങ് എങ്ങനെ വേണം?

റേഞ്ച് 250 കിലോമീറ്റര്‍, പ്രാരംഭ വില 1,19,999 രൂപ, മൂന്ന് റൈഡിങ് മോഡുകള്‍; വിഎല്‍എഫ് സ്ട്രാഡ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍

സച്ചിനും ധോനിക്കും പിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു. ബിഗ് ബഡ്ജറ്റിൽ ചെയ്യുന്ന ചിത്രം ഹിന്ദിയിലാകും ഒരുങ്ങുന്നത്. സിനിമ ചെയ്യാൻ താൻ സമ്മതം അറിയിച്ചതായി ഗാംഗുലി പറഞ്ഞു.
സംവിധായകൻ ആരാണെന്ന് പുറത്തിവിട്ടിട്ടില്ല. നടൻ രൺബീർ കപൂറിനെയാണ് താരം നായകസ്ഥാനത്ത് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്രിക്കറ്റ് താരത്തിൽ നിന്ന് തുടങ്ങി നായകനായി പിന്നീട് ബിസിസിഐ പ്രസിഡന്റ് സ്ഥാനം വരെയുള്ള സൗരവിന്റെ യാത്രയാകും സിനിമയിലെ ഇതിവൃത്തം.
നേരത്തെ കായിക താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോനി, സൈന നെഹ്വാൾ, കപിൽ ദേവ്, മുഹമ്മദ് അസറുദ്ധീൻ തുടങ്ങിയവരുടെ ജീവിതം ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


