ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്

കുട്ടി സ്റ്റോറി ട്രെയിലറിൽ നിന്ന്
Last Updated :20 January 2024, 8:40 am IST

News Now

തമിഴിലെ നാല് പ്രമുഖ സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം കുട്ടി സ്റ്റോറിയുടെ ട്രെയിലർ പുറത്ത്. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയമാണ് ചിത്രത്തിൽ പശ്ചാത്തലമാകുന്നത്. വിജയ് സേതുപതി, അമല പോൾ തുടങ്ങിയ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

നാലു കഥകളിലൂടെയാണ് ചിത്രം പോകുന്നത്. പ്രണയവും വിരഹവുമെല്ലാമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്.  ഗൗതം വസുദേവ് മേനോന്‍, മേഘ ആകാശ്, ആര്യ, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വാലന്റൈൻസ്ഡേ റിലീസായി ഈ മാസം 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷാണ് നിർമാണം. മനോജ് പരമഹംസ, അര്‍വിന്ദ് കൃഷ്ണ, ശക്തി ശരവണന്‍, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവരാണ് ഛായാഗ്രഹണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates