
വെട്രിമാരന്റെ 'അരസ'നിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് ജിബിൻ ഗോപിനാഥ്
തമിഴിൽ സിനിമ ചെയ്യാൻ ഞാനായിട്ട് ഇതുവരെ ശ്രമിച്ചിട്ടില്ല.

ചിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'അരസൻ'. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോ വിഡിയോയ്ക്കും വൻ സ്വീകാര്യതയാണ് സിനിമാ പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ഒരു മലയാളി താരവും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കാരക്ടർ റോളുകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ജിബിൻ ഗോപിനാഥ് ആണ് വെട്രിമാരൻ സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഡീയസ് ഈറെ, കളങ്കാവൽ തുടങ്ങിയ ചിത്രങ്ങളിലെ ജിബിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ''തമിഴിൽ സിനിമ ചെയ്യാൻ ഞാനായിട്ട് ഇതുവരെ ശ്രമിച്ചിട്ടില്ല.
ഒരാഗ്രഹം മാത്രമാണ് ഉള്ളിലുണ്ടായിരുന്നത്. വെട്രിമാരൻ സിനിമയിലൂടെ അത് നിറവേറ്റാനായതിൽ അതിയായ സന്തോഷമുണ്ട്."- ജിബിൻ പറഞ്ഞു. ഭീഷ്മർ ആണ് ജിബിൻ ഗോപിനാഥിന്റേതായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം.
അതേസമയം ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി അരസന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിമ്പുവിനൊപ്പം വിജയ് സേതുപതി, യോഗലക്ഷ്മി, ജോൺ വിജയ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. 2018- ൽ പുറത്തിറങ്ങിയ വടാ ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് പുറത്തുവരുന്ന വിവരം.
ചിമ്പു ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രൊമോ വിഡിയോ നൽകുന്ന സൂചന. അൻ അൺടോൾഡ് ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വടാ ചെന്നൈ എന്നാണ് പ്രൊമോ വിഡിയോയുടെ അവസാനം കൊടുത്തിരിക്കുന്ന ടാഗ്ലൈൻ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അനിരുദ്ധും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന പ്രൊജക്ട് കൂടിയാണ് അരസൻ.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Cinema News: Gibin Gopinath tamil debut with Vetrimaaran.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മലയാളത്തിൽ 'മേള'ക്കാലം, തമിഴിൽ സാക്ഷാൽ 'കാർത്തികേയനും'; വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ

'പ്രഭാകരന്റെയും അനന്തൻ നമ്പ്യാരുടെയും സൗഹൃദം വച്ച് സ്പിൻ ഓഫ്; ഷമ്മി ചേട്ടനും സുധീർ കരമനയുമായിരുന്നു താരങ്ങൾ'


