
യുഎഇയില്‍ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയില്‍; ഒരു മണിക്കൂര്‍ കൊണ്ട് ദുബൈ- അബുദാബി യാത്ര

ദുബൈ: യുഎഇയുടെ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിന്‍ ദുബൈയില്‍ നിന്ന് അബുദാബിയിലെത്തി. ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലാണ് എത്തിച്ചേര്‍ന്നത്.
ആദ്യ സര്‍വീസ് രാവിലെ 6.14-ന് ദുബൈ അല്‍ യലായിസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.18-ന് അബുദാബിയിലെത്തി. മടക്ക സര്‍വീസ് അബുദാബിയില്‍ നിന്ന് രാവിലെ 7.43-ന് പുറപ്പെട്ട് 8.47-ന് തിരിച്ചെത്തി. ഒരു മണിക്കൂറോളം സമയം കൊണ്ട് രണ്ട് എമിറേറ്റുകള്‍ക്കുമിടയില്‍ യാത്ര പൂര്ത്തിയാക്കമെന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.
യാത്രക്കാരുമായി ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടന ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ യുഎഇയിലെ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റയില്‍ ശൃംഖല പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. 2021-ല്‍ യുഎഇ പ്രഖ്യാപിച്ച 'പ്രൊജക്ട്സ് ഓഫ് ദി ഫിഫ്റ്റി'യുടെ ഭാഗമായുള്ള നാഷണല്‍ റെയില്‍വേ പ്രോഗ്രാമിന്റെ വിഷന്‍ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പാസഞ്ചര്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Etihad Rail makes history in the UAE; Dubai-Abu Dhabi journey in one hour
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് 'കംഫര്‍ട്ട് യാത്ര'; ഇത്തിഹാദ് റെയില്‍ ടിക്കറ്റുകള്‍ റെഡി, നിരക്കുകള്‍ അറിയാം



