'ഞാന്‍ എജെപി പാട്ടുകളുടെ ഫാന്‍; പുള്ളി തിരക്കായതിനാല്‍ വിളിച്ചിട്ട് കിട്ടിയില്ല'; ബെത്‌ലഹേമിലെ റഫറന്‍സിനെക്കുറിച്ച് ഗിരീഷ് എഡി

ചിത്രം 150 കോടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്

AJP Girish AD
AJP , Girish AD
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 ഓഗസ്റ്റ് 2026, 5:05 pm IST

ബെത്‌ലേഹം കുടുംബ യൂണിറ്റ് തിയേറ്റര്‍ ചിരി പടര്‍ത്തിയ രംഗങ്ങളിലൊന്നായിരുന്നു അലിന്‍ ജോസ് പെരേരയുടെ പാട്ട്. താന്‍ എജെപിയുടെ പാട്ടുകളുടെ ആരാധനാണെന്നാണ് സംവിധായകന്‍ ഗിരീഷ് എഡി പറയുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് മനസ് തുറന്നത്.

എജെപിയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ടെന്ന് പറഞ്ഞ ഗിരീഷ് ചിത്രത്തിന്റെ ടീം അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും പറയുന്നു. എന്നാല്‍ എജെപി ബിസി ആയിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് ഗിരീഷ് എഡി പറയുന്നു.

''എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്. ഞാന്‍ അതൊക്കെ സേവ് ചെയ്തിട്ടുണ്ട്. കുഞ്ഞാന്റി പറഞ്ഞതൊക്കെ കേട്ട് ആകെ മൊത്തം ടെന്‍ഷനടിച്ച് വന്നിരിക്കുമ്പോള്‍ പുള്ളിയ്ക്ക് കേള്‍ക്കാന്‍ പറ്റിയ പാട്ടായിരുന്നു അത്. എജെപിയ്ക്ക് നന്ദി വച്ചിരുന്നു. പുള്ളിയെ വിളിച്ചിട്ട് കിട്ടിയില്ല. പ്രൊഡക്ഷനില്‍ നിന്നും വിളിച്ചപ്പോള്‍ ബിസിയാണെന്നാണ് അറിഞ്ഞത്. അവര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല'' ഗിരീഷ് എഡി പറയുന്നു.

അതേസമയം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആറ് ദിവസത്തില്‍ 100 കോടി ക്ലബ്ബിലെത്തിയ ചിത്രം 150 കോടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളി-മമിത ബൈജു കോമ്പോയില്‍ പുറത്തിറങ്ങിയ സിനിമയുടെ നിര്‍മാണം ഭാവന സ്റ്റുഡിയോസാണ്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

News Now

Summary

Girish AD about AJP reference in Bethelehem Kudumba Unit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics