കിറ്റ് വേണ്ടേ എന്ന് വിജയ്, സെൽഫി മതിയെന്ന് പെൺകുട്ടി: വിഡിയോ വൈറൽ
വേദിയിൽ എത്തിയ യുവാക്കളില്‍ പലരും വിജയ്‌ക്കൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടനാണ് ദളപതി വിജയ്. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. അതിനാൽ തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ഏറെ പ്രതീക്ഷയോടെയാണ് തമിഴ് ജനങ്ങൾ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രളയ ദുരിതം അനുഭവിച്ചവർക്ക് സഹായവുമായി താരം എത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് സഹായവിതരണ വേദിയിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വിഡിയോ ആണ്.
ദുരിതം അനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുകയായിരുന്നു വിജയ്. അതിനിടെയാണ് മാസ്ക് ധരിച്ച ഒരു പെൺകുട്ടി വേദിയിലേക്ക് കയറിവന്നത്. താരത്തിന്റെ അടുത്തെത്തി സെൽഫി എടുത്തോട്ടെ എന്ന് പെൺകുട്ടി ചോദിച്ചു. താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് നടന്നു നീങ്ങിയ ആരാധികയോട് കിറ്റ് വേണ്ടെ എന്ന് താരം ചോദിച്ചു. കിറ്റ് വേണ്ട എന്നു പറഞ്ഞ് പെൺകുട്ടി വേദി വിടുകയായിരുന്നു.
Bro if I was in Vijayâs position I would have brought out the worst expletives
â Nikl (@nikl_RA) December 30, 2023
pic.twitter.com/DvSl5krKaT
വേദിയിൽ എത്തിയ യുവാക്കളില്‍ പലരും വിജയ്‌ക്കൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. സെൽഫി മുഖ്യം ബിഗിലേ എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്.
visual representation of me meeting Vijaypic.twitter.com/zsIAtITSEN
â Hara (@Mystic_riverrr) December 30, 2023
തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വിജയ് നേരിട്ടെത്തി വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെത്തിയ വിജയ് 1500 കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്തത്. വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 വീതവും നല്‍കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു



