
'പത്താൻ ഇഷ്‌ടമായില്ല...' കുട്ടി ആരാധികയ്ക്ക് മറുപടി നൽകി ഷാരൂഖ് ഖാൻ
'പത്താൻ സിനിമ ഇഷ്‌ടമായോ' എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടി പറയുന്ന കുട്ടി ആരാധികയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിങ് ഖാന്റെ തിരിച്ചുവരവായിരുന്നു 'പത്താൻ' എന്ന ചിത്രം. ചിത്രത്തിൽ ഷാരൂഖ് ഖാൻ എന്ന നടന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ആഗോളതലത്തിൽ നൂറൂം അഞ്ഞൂറും കോടി ക്ലബ് കടന്ന് ചിത്രം കുതിച്ച് ഉയരുമ്പോൾ ചിത്രത്തിനെതിരെ വന്ന ഒരു കുഞ്ഞൻ കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
'പത്താൻ സിനിമ ഇഷ്‌ടമായോ' എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടി പറയുന്ന കുട്ടി ആരാധികയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തൊന്നുപിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാരൂഖ് ഖാന്റെ മറുപടിയും എത്തിയതോടെ സംഭവം വലിയ വാർത്തയായി.
'കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിരിക്കുന്നു. കുഞ്ഞ് പ്രേക്ഷകരെ നിരാശപ്പെടുത്താൻ കഴിയില്ല' എന്ന് പറഞ്ഞ ശേഷം കുട്ടിയെ തന്റെ ചിത്രമായ ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേങ്കേ ഒന്നു കാണിക്കണമെന്നും ചിലപ്പോൾ അവൾ കുറച്ചു റൊമാന്റിക് ടൈപ്പ് ആയിരിക്കും. കുട്ടികളെ നമ്മള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ലെന്നും ഷാറൂഖ് ട്വീറ്റ് ചെയ്തു.
Oh oh!! Have to work harder now. Back to the drawing board. Canât let the younger audience be disappointed. Desh ke youth ka sawaal hai. PS: Try DDLJ on her pleaseâ¦.maybe she is the romantic typesâ¦.kids u never know https://t.co/UBpSnLOZrf
â Shah Rukh Khan (@iamsrk) February 5, 2023
അഭിഷേക് കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 2 മില്യണിലധികം ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ രസകരമായ കമന്റുമായി രംഗത്തെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



