ഗോൾഡ് റിലീസ്: ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയിട്ട് മാത്രം പ്രഖ്യാപനം 

ഗോൾഡിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:06 am IST
Edited by :migrator

പൃഥ്വിരാജിനേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ​ഗോൾഡിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 

ഓണം റിലീസായി ചിത്രം എത്തും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. തങ്ങളുടെ ജോലി വൈകിയതിനാൽ ചിത്രം എത്താൻ വൈകും എന്നാണ് ആരാധകരെ അൽഫോൺസ് പുത്രൻ അറിയിച്ചത്. പിന്നാലെയാണ് ഇപ്പോൾ റിലീസ് തീയതി പ്രഖ്യാപിക്കാൻ  പ്രതീക്ഷകളോടെ കാത്തിരിക്കുകയാണെന്ന് മാജിക് ഫ്രെയിംസും അറിയിച്ചിരിക്കുന്നത്. 

"ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ "ഗോൾഡ്" എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക... നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ" .., എന്നാണ് ഫെയിസ്ബുക്ക് കുറിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now