
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി 'ഗൊന്ധല്‍'; മറികടന്നത് മലയാള ചിത്രം ബാലനേയും
33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗൊന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ധുരന്ധര്‍ അടക്കമുള്ള വാണിജ്യ വിജയം നേടിയ സിനിമകളുള്ള പട്ടികയില്‍ നിന്നാണ് മറാഠി ചിത്രത്തിന്റെ നേട്ടം. മലയാളത്തില്‍ നിന്നും ബാലനും പട്ടികയിലുണ്ടായിരുന്നു. അംഗ്, ഇക്കീസ് എന്നി ചിത്രങ്ങള്‍ക്കൊപ്പം ടോപ് ത്രീയിലെത്തിയ ശേഷമാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് മറാഠി ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.
33 സിനിമകളുടെ പട്ടികയില്‍ 14 ഉം ഹിന്ദി ചിത്രങ്ങളായിരുന്നു. ബോര്‍ഡര്‍ 2, മേം വാപ്‌സ് ആവുംഗ, ധുരന്ധര്‍ തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. 99-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ഗൊന്ധല്‍ മത്സരിക്കുക. കഴിഞ്ഞ വര്‍ഷം ഗോവ ഫിലിം ഫെസ്റ്റിവലില്‍ രജതമയൂരം നേടിയ സംവിധായകനാണ് ഗൊന്ധല്‍ ഒരുക്കിയ സന്തോഷ് ദവകര്‍.
നീരജ് ഗയ്വാന്‍ ഒരുക്കിയ ഹോംബൗണ്ട് ആയിരുന്നു പോയവര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി. 2027 മാര്‍ച്ച് 14ന് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കര്‍ പ്രഖ്യാപനം നടത്തുക.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Gondhal becomes India's official entry for Oscars 2027
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


