ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Good Bad Ugly
ഗുഡ് ബാഡ് അ​ഗ്ലി Source by : ഇൻസ്റ്റ​ഗ്രാം
Last Updated :3 May 2025, 12:46 pm IST

News Now

​അജിത്തിനെ നായകനായി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലി. വ്യത്യസ്ത ​ഗെറ്റപ്പുകളിലായിരുന്നു ചിത്രത്തിൽ അജിത് എത്തിയത്. ​ഗുഡ് ബാഡ് അ​ഗ്ലി തിയറ്ററുകളിലും ഹിറ്റായി മാറിയിരുന്നു. ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. തിയറ്ററിലെത്തി ഒരു മാസം തികയുന്നതിന് മുൻപേയാണ് ചിത്രത്തിന്റെ ഒടിടിയിലേക്കുള്ള വരവ്. മെയ് 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

21 ദിവസത്തിനുള്ളിൽ ആ​ഗോളത്തലത്തിൽ 153 കോടി രൂപ ചിത്രം കളക്ഷൻ നേടി. ഈ വർഷം 150 കോടി കടക്കുന്ന ഏക തമിഴ് ചിത്രവും ​ഗുഡ് ബാഡ് അ​ഗ്ലിയാണ്. ലോകമെമ്പാടുമായി 245 കോടി കളക്ഷനാണ് ചിത്രം ആകെ നേടിയത്.

അജിത്, തൃഷ കൃഷ്ണൻ എന്നിവർക്കൊപ്പം ജാക്കി ഷ്രോഫ്, അർജുൻ ദാസ്, പ്രഭു, പ്രസന്ന, യോഗി ബാബു, സുനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നടി സിമ്രാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates