ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

poster of Ajith movie Good Bad Ugly
ഗുഡ് ബാഡ് അ​ഗ്ലിSource by : ഫെയ്സ്ബുക്ക്
Last Updated :7 February 2025, 3:23 pm IST

News Now

നടൻ അജിത് കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലി. ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളിവുഡിൽ ചിത്രം പുതിയൊരു ട്രെൻഡ് സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തിലെ പാട്ടിനേക്കുറിച്ചുള്ള ഒരു വിവരമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അജിത്തിന്റെ തന്നെ ധീന എന്ന ചിത്രത്തിലെ 'വത്തിക്കുച്ചി' എന്ന ഹിറ്റ് ഗാനം‌ ​ഗുഡ് ബാഡ് അ​ഗ്ലിയിൽ റീമിക്സ് ചെയ്ത് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മുൻപ് ആദിക് രവിചന്ദ്രന്റെ മാർക്ക് ആന്റണി എന്ന ചിത്രത്തിൽ പഞ്ചുമിഠായി എന്ന് തുടങ്ങുന്ന ​ഗാനം റീമിക്സ് ചെയ്ത് ഉപയോ​ഗിച്ചിരുന്നു. മൂന്നോളം ലുക്കിലാണ് അജിത് ചിത്രത്തിലെത്തുന്നത്. ഏപ്രിൽ 10 നാണ് ചിത്രം റിലീസ് ചെയ്യുക. ഏപ്രിൽ 9 ന് രാത്രി ചിത്രത്തിന്റെ പ്രീമിയർ ഷോയും അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

തൃഷ, സുനിൽ, പ്രസന്ന, അർജുൻ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. എആർ മുരു​ഗദോസ് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് ധീന.

അജിത്തും ന​ഗ്മയും ​ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. യുവൻ ശങ്കർ രാജയായിരുന്നു ചിത്രത്തിന്റെ സം​ഗീതവും പശ്ചാത്തല സം​ഗീതവുമൊരുക്കിയത്. എസ് പി ബാലസുബ്രഹ്മണ്യം ആണ് 'വത്തിക്കുച്ചി' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates