ബിജെപിയുടെ തമിഴ്നാട് ഘടകം മുൻ അധ്യക്ഷനായ മുരുകൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

L Murugan
L Murugan Resigns as Union Minister and Rajya Sabha MP.Source by : L Murugan/x
Last Updated :13 October 2026, 7:10 pm IST
Guest Author :Joice Daniel

News Now

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ രാജിവെച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവെച്ചതായി മുരുകന്‍ അറിയിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് രാജി എന്നാണ് വിശദീകരണം. ബിജെപിയുടെ തമിഴ്നാട് ഘടകം മുൻ അധ്യക്ഷനായ മുരുകൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

കേന്ദ്ര മന്ത്രി സഭയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി നിൽക്കുന്നതിനിടെയാണ് എല്‍. മുരുകന്‍ രാജിവെച്ചത് എന്നും ശ്രദ്ധേയമാണ്. രാജിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുരുകൻ കത്തയച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അംഗീകാരമാണെന്ന് കത്തിൽ പറയുന്നു.

'തൊഴിലാളിയുടെ മകനായി ജീവിതം ആരംഭിച്ച്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ഇനി താഴെത്തട്ടിലേക്ക് മടങ്ങാനും പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കാനും ഞാൻ ആഗ്രഹിക്കുന്നു '' എന്നും കത്തിൽ എല്‍. മുരുകന്‍ പറയുന്നു.

2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കാനാണ് അഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Summary

L Murugan Resigns as Union Minister and Rajya Sabha MP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics