
'12 വര്‍ഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു'
‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’
സംഗീത സംവിധായകൻ ഗോപി സുന്ദറും അദ്ദേഹത്തിന്റെ പങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിയും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. കുറച്ചു ദിവസം മുൻപാണ് ഹിരൺമയിക്കു പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് താഴെയുള്ള ഗോപി സുന്ദറിന്റെ മറുപടി വൈറലായത്. ഇപ്പോൾ ഇതാ ഇരുവരേയും അധിക്ഷേപിച്ചുകൊണ്ടുള്ള മറ്റൊരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’ എന്നായിരുന്നു മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നു കമന്റ് വന്നത്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വര്‍ഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു’ എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ഗോപി സുന്ദറിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.
അഭയ ഹിരൺമയിയുടെ പിറന്നാളിനു പഴയ ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്. ഇതിനു താഴെ ‘ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. ഇതിന് കടുത്ത ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് പിന്നാലെയാണ് അഭയ ഹിരൺമയിക്കൊപ്പമുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
