
നീലം കോത്താരിയെ പ്രണയിച്ചു, നടിയെ കണ്ട് പഠിക്കാന്‍ ഭാര്യയോട് പറഞ്ഞു: ഗോവിന്ദയുടെ കുറ്റസമ്മതം
നീലമുമായി തന്റെ ഭാര്യ സുനിതയെ നിഷ്കരുണം താരതമ്യം ചെയ്തു എന്നാണ് ഗോവിന്ദ പറയുന്നത്

ബോളിവുഡിലെ ഒരുകാലത്തെ സൂപ്പര്‍സ്റ്റാറായിരുന്നു ഗോവിന്ദ. നടി നീലെ കോത്താരിയോട് തനിക്ക് തോന്നിയ പ്രണയത്തേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. നീലമുമായി തന്റെ ഭാര്യ സുനിതയെ നിഷ്കരുണം താരതമ്യം ചെയ്തു എന്നാണ് ഗോവിന്ദ പറയുന്നത്.
1990ല്‍ നല്കിയ ഒരു അഭിമുഖത്തിലാണ് നീലം കോത്താരിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗോവിന്ദ തുറന്നു പറഞ്ഞത്. എനിക്ക് നീലത്തിനെ പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം ഞാന്‍ അവളെക്കുറിച്ച് പറഞ്ഞു. സുനിതയോട് പോലും ഞാന്‍ നീലത്തിനെക്കുറിച്ച് പറഞ്ഞിരുന്നു. സുനിതയോട് നീലമിനെപ്പോലെയാവാനും അവളെ കണ്ട് പഠിക്കാനുമെല്ലാം പറഞ്ഞു. അത് കേട്ട് സുനിതയ്ക്ക് ദേഷ്യം വരുമായിരുന്നു. ഞാന്‍ എന്താണ് എന്നറിഞ്ഞാണ് നിങ്ങളെന്നെ പ്രേമിച്ചത്. ഞാന്‍ ഒരിക്കലും മാറില്ല എന്ന് അവള് പറഞ്ഞു. ഞാന്‍ വല്ലാതെ ആശയക്കുഴപ്പത്തിലായിരുന്നു. ആരെയാണ് സ്വന്തമാക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. - ഗോവിന്ദ തുറന്നു പറഞ്ഞത്.
ഏത് ആണിനും പ്രണയം തോന്നുന്ന തരത്തിലുള്ള സ്ത്രീ ആയിരുന്നു നീലം എന്നാണ് താരം പറയുന്നത്. തനിക്കും അതാണ് സംഭവിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. സുനിതയ്ക്ക് 18 വയസുള്ളപ്പോഴാണ് ഗോവിന്ദയുമായി വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹജീവിതം 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും

'അവന് വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള്‍ ചോദിച്ചത്; ഫഹദ് ഫാസില്‍ പറയുന്നു
