
'അവന് വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള്‍ ചോദിച്ചത്; ഫഹദ് ഫാസില്‍ പറയുന്നു
' അവര്‍ കരുതുന്നത് ഇതെന്തോ മാനസികരോഗമാണെന്നാണ്'

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ആവേശത്തിന്റെ റിലീസിന് പിന്നാലെ നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ തുറന്നു പറച്ചില്. 40 കളിലേക്ക് കടന്നതിന് ശേഷമാണ് ഇക്കാര്യം ഡയഗ്നോസ് ചെയ്തെന്നും താരം പറഞ്ഞിരുന്നു.
എഡിഎച്ച്ഡി ഉണ്ടെന്ന തുറന്നു പറച്ചിലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഇപ്പോള്‍. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എഡിഎച്ച്ഡിയെക്കുറിച്ച് തുറന്നു പറഞ്ഞ ശേഷം ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
തുറന്നു പറച്ചിലിന് ശേഷം തന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തുറന്നു പറഞ്ഞത് നന്നായെന്ന് തോന്നിയിട്ടുണ്ട്. പലരും നന്നായെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ഫഹദ് പറയുന്നു. തന്റെ തുറന്നു പറച്ചിലിന് ശേഷമുള്ള ചില ബന്ധുക്കളുടെ പ്രതികരണങ്ങളെക്കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്.
''എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഫാമിലി പരിപാടികളില്‍ അകന്ന ബന്ധുക്കളില്‍ ചിലര്‍ ഭാര്യയോട് അവന് വയലന്റ് ആകാറുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു. അവര്‍ കരുതുന്നത് ഇതെന്തോ മാനസികരോഗമാണെന്നാണ്. ആ തുറന്നു പറച്ചിലോടെ വ്യക്തിപരമായി ഒന്നും മാറിയിട്ടില്ല. കാരണം ഞാന്‍ മാനസികമായി തയ്യാറായ ശേഷമാണ് അതേക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ നിങ്ങള്‍ പറഞ്ഞത് വളരെ നന്നായെന്നും എന്റെ മകന് അങ്ങനെയാണെന്നും പറഞ്ഞ ഒരുപാട് പേരുണ്ട്. ഒരു രീതിയില്‍ തുറന്ന് സംസാരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.'' ഫഹദ് പറയുന്നു.
നേരത്തെ ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തിലും ഫഹദ് എഡിഎച്ച്ഡി ഡയഗ്നോസിനെക്കുറിച്ച് സംസാരിച്ചിരുന്നു. ''ബോര്‍ഡിങ് സ്കൂളില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ഒരു പാറ്റേണ്‍ ശീലമാകും. വീട്ടില്‍ ലഭിക്കുന്ന ശ്രദ്ധ കിട്ടിയെന്ന് വരില്ല. സ്വന്തം കാര്യങ്ങള്‍ നമ്മള് തന്നെ നോക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ ബോര്‍ഡിങ് സ്കൂളിലായിരുന്നു. അതിന് ശേഷം അമേരിക്കയിലേക്കും പോയി. അതെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് നേരിട്ടത്. എല്ലാവരുടേയും ജീവിതം ഇതുപോലെയാകും എന്നാണ് ഞാന്‍ കരുതിയിരുന്നത്'' എന്നാണ് ഫഹദ് പറഞ്ഞത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Fahadh Faasil recalls what relatives asked Nazriya after he opened up about ADHD.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്



