'സ്വവർ​ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; ലബനനിൽ വിവാദം ചൂടുപിടിക്കുന്നു, കുവൈത്തിൽ 'ബാർബി'ക്ക് വിലക്ക്

നേരത്തെ വിയറ്റ്‌നാമിൽ സിനിമയുടെ പ്രദർശനം വിലക്കിയിരുന്നു

ബാർബിക്ക് കുവൈത്തിൽ വിലക്ക്/ ട്വിറ്റർ
Last Updated :20 January 2024, 9:23 am IST

വാഷിങ്ടൺ: ​​ഗ്രെറ്റ ​ഗെർവി​ഗ്​ സംവിധാനം ചെയ്‌ത 'ബാർബി'യുടെ പ്രദർശനം റദ്ദാക്കി കുവൈത്തും. സിനിമ സ്വീകാര്യമല്ലാത്ത പെരുമാറ്റത്തെ പ്രോത്സഹിപ്പിക്കുകയും സമൂഹത്തിലെ മൂല്യങ്ങളെ വികലമാക്കുകയും ചെയ്യുന്നു എന്ന് ഫിലിം സെൻസർഷിപ്പ് കമ്മിറ്റി ചെയർമാൻ ലാഫി അൽ സുബൈ ആരോപിച്ചു.

ബാർബിയുടെ പ്രദർശനം വിലക്കുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്. നേരത്തെ വിയറ്റ്‌നാമിൽ സിനിമയുടെ പ്രദർശനം വിലക്കിയിരുന്നു.  സിനിമയ്‌ക്കെതിരെ വിവാദം ചൂടുപിടിക്കുന്നതിനെ തുടർന്ന് ലബനനിലും സിനിമ വിലക്കിയേക്കുമെന്നാണ് സൂചന. ബാർബി സ്വവർ​ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും ലബനൻ സാംസ്കാരിക മന്ത്രി മുഹമ്മദ് മൊർതഡ പ്രതികരിച്ചു.

അതേസമയം ആ​ഗോള ബോക്‌സ്‌ ഓഫീസിൽ അതിവേ​ഗം ഒരു ബില്യൺ കലക്ഷൻ നേടി തിയറ്ററുകളിൽ തരം​ഗമാവുകയാണ് സിനിമ. ജൂലൈ 21നാണ് ​വാർണർ ബ്രോസിന്റെ നിർമാണത്തിൽ ഗ്രെറ്റ ​ഗെർവി​ഗ് സംവിധാനം ചെയ്‌ത ബാർബി തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്.  2023ലെ ഏറ്റവും മികച്ച കലക്ഷനാണ് ചിത്രം നേടിയത്.  ചിത്രത്തിൽ മാർഗോട്ട് റോബി ആണ് ബാർബിയായി എത്തിയത്. റയാൻ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now