
'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്റുകളിൽ നിന്ന് ലഭിച്ചത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി. സിനിമ കേവലം ഒരു ത്രില്ലർ എന്നതിലുപരി, പ്രേക്ഷകന്‍റെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരിക യാത്രയാണെന്നാണ് അദ്ദേഹം കുറിച്ചു.
'വേട്ടയാടുന്ന, സത്യസന്ധമായ, വൈകാരികമായ' അനുഭവം എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇമോഷണൽ ത്രില്ലറായാണ് വലതുവശത്തെ കള്ളൻ പ്രേക്ഷകരിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്റുകളിൽ നിന്ന് ലഭിച്ചത്. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത സ്ഥിരം ജീത്തു ജോസഫ് പാറ്റേൺ ആണ് ചിത്രമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ലെനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാമുവൽ എന്ന കഥാപാത്രമായി ജോജു എത്തുമ്പോൾ ആന്റണി എന്ന കഥാപാത്രമായി ബിജു മേനോൻ ചിത്രത്തിലെത്തുന്നു. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഗോകുലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാജി നടേശൻ ആണ് ചിത്രം നിർമിക്കുന്നത്.
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Summary
Cinema News: Haneef Adeni praises Valathu Vashathe Kallan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




