ഇതാണ് വിക്കി; 'ഐ ആം ഗെയി'മിലെ ആൻ്റണി വർഗീസ് പെപ്പെയുടെ കാരക്ടർ പോസ്റ്റർ

വളരെ നിർണായകമായ ഒരു കഥാപാത്രമാണ് ആൻ്റണി വർഗീസ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.

I'm Game
I'm Gameഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :6 സെപ്റ്റംബർ 2026, 2:55 pm IST

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തിൽ വിക്കി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച, യുവതാരം ആൻ്റണി വർഗീസിൻ്റെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. വളരെ നിർണായകമായ ഒരു കഥാപാത്രമാണ് ആൻ്റണി വർഗീസ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.

ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ഐ ആം ഗെയിമിൻ്റെ കഥയിൽ, ഒരു ക്രിക്കറ്റ് താരം ആയാണ് ആൻ്റണി വർഗീസ് എത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസിൽ സൂപ്പർ വിജയം നേടുന്ന ചിത്രം, കേരളത്തിന് അകത്തും പുറത്തും ഉള്ള നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിക്കി എന്ന് പേരുള്ള ആൻ്റണി വർഗീസ് കഥാപാത്രം ചിത്രത്തിലെ നിർണായകമായ പല വഴിമാറ്റങ്ങൾക്കും കാരണമാകുന്ന ഒന്നാണ്. ദുൽഖർ സൽമാൻ അവതരിപ്പിച്ച ഡാൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെ, പ്രേക്ഷകരുടെ ഇഷ്ടവും കയ്യടിയും നേടുന്ന ഒരു കഥാപാത്രമാണ് വിക്കിയും.

ആക്ഷനും പ്രണയവും വൈകാരിക നിമിഷങ്ങളുമെല്ലാം ഈ കഥാപാത്രത്തിൻ്റെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി നിൽക്കുന്നത്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുൽഖർ സൽമാൻ, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.

ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന വമ്പൻ തിയറ്റർ അനുഭവം സമ്മാനിച്ചു കൊണ്ടാണ് കുതിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങളും, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടനവും ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്.

ഇവർക്ക് പുറമെ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും മികച്ച പ്രകടനമാണ് നൽകിയത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ,

പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

News Now

Summary

I'm Game new character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates