അവരുടെ കൂടെ പിന്നെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അവര്‍ അവസരങ്ങളുമായി വന്നിട്ടുണ്ട്. ഞാന്‍ നോ പറഞ്ഞു.

Hanna Reji Koshy
Hanna Reji Koshy
Last Updated :4 June 2026, 6:01 pm IST

News Now

സിനിമാ മേഖലയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളിലൂടെ സ്വയം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് നടന്ന ഹന്ന റെജി കോശി. നേരത്തെ എല്ലാവരോടും എല്ലാം തുറന്ന് പറയുന്ന ശീലക്കാരിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ തുടങ്ങിയെന്നാണ് ഹന്ന പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹന്ന റെജി കോശി മനസ് തുറന്നത്.

''പുറമെ ഉള്ളവരോട് ഞാന്‍ ജാഡ കാണിക്കുകയോ മസില്‍ പിടിച്ചിരിക്കുകയോ ചെയ്യുമായിരിക്കും. പക്ഷെ എനിക്ക് പരിചയമുള്ളവരോട് അങ്ങനെയായിരിക്കില്ല. ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കും അറിയാം. 2015 മുതല്‍ പരിചയപ്പെടുന്നവരോടൊക്കെ എന്റെ മൊത്തം കഥയും ഞാന്‍ പറയും. അങ്ങനെ പണി കിട്ടി പണി കിട്ടി മടുത്തു. എന്റെ രഹസ്യങ്ങളും ദൗര്‍ബല്യങ്ങളും അവര്‍ക്ക് അറിയാം. അതിനാല്‍ ഞാനത് നിര്‍ത്തി'' ഹന്ന പറയുന്നു.

''എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളോടും ആളുകളോട് പറയും. പിന്നീട് അവരാല്‍ തന്നെ വേദനിപ്പിക്കപ്പെടും. വളരെ അടുത്ത്, പേര് പറയുന്നില്ല കേള്‍ക്കുന്ന ആള്‍ക്ക് മനസിലാകും. എന്റെ വളരെ പേഴ്‌സണല്‍ ആയ കാര്യങ്ങള്‍ കൂടെ വര്‍ക്ക് ചെയ്ത ഒരാളുമായി സംസാരിച്ചു. ഒരു മാസം കഴിഞ്ഞ് ഞാന്‍ അറിഞ്ഞു, അദ്ദേഹം ഏഴെട്ട് പേരോട് പോയി പറഞ്ഞു. എന്റെ പേഴ്‌സണലായ ഇമോഷന്‍സ് ആയിരുന്നു. ആ ഏഴ് പേരും എന്റെ സുഹൃത്തുക്കളായിരുന്നു. അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് എന്തിനിത് പറഞ്ഞുവെന്ന് ചോദിക്കാന്‍ പോയില്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് മനസിലായി. പറഞ്ഞിട്ട് ഒരു ഗുണവുമില്ല'' താരം പറയുന്നു.

നേരത്തെ എല്ലാം എല്ലാവരോടും പറയുമായിരുന്നു. അഭിമുഖങ്ങളിലെല്ലാം എല്ലാം തുറന്നു പറയും. ഇപ്പോള്‍ അങ്ങനെയല്ല. ഫില്‍ട്ടര്‍ ചെയ്യാന്‍ പഠിച്ചുവെന്നും ഹന്ന പറയുന്നു. ''പണി തന്നവരെ പിന്നീട് മീറ്റ് ചെയ്യാറില്ല. അവരെ അവഗണിക്കും. സിനിമ മേഖലയില്‍ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവരുടെ കൂടെ പിന്നെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അവര്‍ അവസരങ്ങളുമായി വന്നിട്ടുണ്ട്. ഞാന്‍ നോ പറഞ്ഞു. എനിക്ക് കംഫര്‍ട്ട് അല്ലാത്തിടത്ത് ഞആന്‍ നില്‍ക്കില്ല. റെസ്‌പെക്ട് എന്നത് ഗിവ് ആന്റ് ടേക്ക് ആണല്ലോ. അതിനാല്‍ അവരോട് ഞാന്‍ പിന്നെ ഇടപെടാറില്ല. എത്ര നല്ലതാണെന്ന് പറഞ്ഞാലും പോകില്ല'' എന്നും അന്ന പറയുന്നു.

Summary

Hanna Reji Koshy recalls the bad experiences from the industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics